Type Here to Get Search Results !

കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ കാ​ലി​ലെ വ്ര​ണ​ത്തി​ൽ ഉ​റു​മ്പ​രി​ച്ച്​ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ കാ​ലി​ലെ വ്ര​ണ​ത്തി​ൽ ഉറു​മ്പ​രി​ച്ച്​ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ള​വ​ള്ളി ഉ​ല്ലാ​സ് ന​ഗ​റി​ൽ അ​പ്പു​ക്കു​ട്ടൻ്റെ മ​ക​ൾ ഗീ​ത​യാ​ണ്​ (45) അ​വ​ശ​യാ​യി റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഒ​രു കാ​ൽ പ​ഴു​ത്ത് ഉ​റു​മ്പ​രി​ക്കു​ന്ന നി​ല​യി​ലാ​ണ്.

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ലും പൊ​ലീ​സി​ലും പ​ഞ്ചാ​യ​ത്തി​ലും വി​വ​ര​മ​റി​യി​ച്ചെങ്കി​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാട്ടുകാർ ആ​രോ​പി​ച്ചു. വാ​ർ​ഡ്​ അം​ഗം സൗ​മ്യ, മു​ൻ അം​ഗം കെ.​ആർ. ര​ഞ്​​ജി​ത്ത്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇവരെ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ഭ​ർ​ത്താ​വിൻ്റെ വീ​ട്ടു​കാ​ർ ഗീ​ത​യെ എളവ​ള്ളി​യി​ലെ സ്വ​ന്തം വീ​ട്ടി​ലാ​ക്കി പോ​യ​താ​ണ്. സഹോദരങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് പിന്നീട്​ ക​ഴി​ഞ്ഞി​രു​ന്ന​ത്. 10 ദിവ​സം മുമ്പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​തെ​ങ്കി​ലും  അനാഥാലയ​ത്തി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഗീ​ത​യു​ടെ ആ​വ​ശ്യം.