Type Here to Get Search Results !

ഏഴ് മാസത്തോളം നീണ്ട യാത്രാ വിലക്കിൽ ; അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ നാട്ടില്‍ കുടുങ്ങി


ഏഴ് മാസത്തോളം നീണ്ട യാത്രാ വിലക്കിൽ ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാനായില്ലെന്ന് റിപ്പോർട്ട്. ഇതിൽ പകുതി പേരുടെ വിസ റദ്ദായി.

2,80, 00 പേർക്ക് സാധുവായ കുവൈത്ത് വിസയുണ്ടെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയവരിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
നിരവധി ഈജിപ്തുകാരും കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറുമാസത്തിലേറെ രാജ്യത്തിനു പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ തൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഓൺലൈനിൽ ഇവർക്ക് ഇഖാമ (താമസ രേഖ) പുതുക്കാൻ സർക്കാർ അവസരം നൽകി. ഇഖാമ പുതുക്കുന്നതിന് പാസ്പോർട്ട് കാലാവധി ചുരുങ്ങിയത് ഒരു വർഷം വേണം.

സ്പോൺസർക്കോ കമ്പനിക്കോ ആണ് ഇഖാമ പുതുക്കാൻ കഴിയുക. ആയിരക്കണക്കിന് പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി. എന്നാൽ സ്പോൺസറുടെ താൽപ്പര്യക്കുറവും അശ്രദ്ധയും കാരണവും കമ്പനികൾ പ്രതിസന്ധിയിൽ ആയതിനാലും നിരവധി പേരുടെ ഇഖാമ പുതുക്കാനായില്ല.
കോവിഡ് മഹാമാരിയിൽ നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും പ്രവാസികൾ ജോലിയെടുത്ത പല കമ്പനികളും പ്രവർത്തനം നിർത്തിവെക്കുകയും ഉണ്ടായി. ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് വാക്സിൻ എടുത്ത പ്രവാസികൾക്ക് പ്രവേശനം ഉണ്ട്. സാധുവായ വിസയുള്ളവർക്ക് രാജ്യത്തേക്ക് വരാമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചു.