Type Here to Get Search Results !

റെയിൽവേ പാളത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന വീഴാറായ മരങ്ങൾ മുറിച്ച് മാറ്റാത്ത ഉടമസ്ഥർക്ക് പണി വരുന്നു



റെയിൽവേ പാളത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന വീഴാറായ മരങ്ങൾ മുറിച്ച് മാറ്റാത്ത ഉടമസ്ഥർക്ക് പണി വരുന്നു. നോട്ടീസ് നൽകിയിട്ടും മരം മുറിക്കാത്തവർക്കെതിരേ റെയിൽവേ കേസെടുക്കു. കൊയിലാണ്ടിയിൽ തെങ്ങുവീണ് നേത്രാവതി എക്‌സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെങ്ങിന്റെ ഉടമയ്‌ക്കെതിരേ നിലവിൽ കേസെടുത്തിട്ടുണ്ട്. ഉടമയിൽനിന്ന് നഷ്ടപരിഹാരവും ഈടാക്കും.


ജൂലൈ 14ന് വൈകീട്ട് കൊയിലാണ്ടി-തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്‌സ്പ്രസിനുമേൽ തെങ്ങ് വീണ് യാത്ര മുടങ്ങിയത്. എൻജിനും വൈദ്യുതിലൈനും തകരാർ പറ്റിയിരുന്നു. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂർ പിടിച്ചിട്ടതോടെ പിന്നാലെയുള്ള മറ്റു വണ്ടികളും വൈകുകയും ചെയ്തിരുന്നു. ലോക്കോയുടെ വിൻഡ് ഷീൽഡ് പൊട്ടിയതിനാൽ പുതിയ എൻജിൻ ഘടിപ്പിച്ചാണ് വണ്ടി പുറപ്പെട്ടത്.


റെയിൽപ്പാളത്തിനടുത്ത തെങ്ങ് മുറിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുൻപ് ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ, മരം മുറിച്ചിരുന്നില്ല. റെയിൽവേ ആക്ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രശ്‌നമാകുന്നത് ശിക്ഷാർഹമാണെന്നുകാണിച്ചാണ് കേസെടുക്കുന്നത്.

2020 ഏപ്രിൽ തൊട്ട് ഈ വർഷം ജൂലൈ വരെ പാലക്കാട് ഡിവിഷനിൽ 28 മരങ്ങൾ പൊട്ടിവീണു. ജൂൺ 13ന് വടകര പാലയാട്ട് നടയിൽ പാളത്തിലേക്ക് തെങ്ങുവീണിരുന്നു. ആ സമയത്തെത്തിയ മാവേലി എക്‌സ്പ്രസ് ഭാഗ്യത്തിനാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരം ഡിവിഷനിൽ വീഴാറായ മരങ്ങൾ മുറിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടില്ല. എന്നാൽ, മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, റെയിൽവേ നഷ്ടപരിഹാരം കൊടുക്കാത്തതു കാരണം ഫലവൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ ഉടമസ്ഥരും തയ്യാറല്ല.ണ് പ്രധാന കാരണം. സംസ്ഥാന റവന്യൂവകുപ്പും റെയിൽവേയും ചേർന്ന് മരംമുറിക്കുള്ള നഷ്ടപരിഹാരം
നൽകണമെന്നാണ് ആവശ്യം.