Type Here to Get Search Results !

മാസങ്ങളോളം കട തുറക്കാനായില്ല; കടബാധ്യതയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കി


 

തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ട്കാവ് സ്വദേശി വിജയകുമാര്‍ (56) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിലേര്‍പ്പെടുത്തിയ ലോക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം കട തുറക്കാന്‍ കഴിഞ്ഞിരുന്നിരുന്നില്ലെന്നും ഇതേ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.


വിജയകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധിപ്പേരാണ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. രണ്ട് ദിവസം മുമ്പ് ഇടുക്കിയില്‍ ബേക്കറി വ്യാപാരിയും സമാനമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.