Type Here to Get Search Results !

മാർട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് റീമേക്കിനൊരുങ്ങുന്നു; സംവിധാനം ഗൗതം മേനോൻ; ഹിന്ദി, തെലുങ്ക് റീമേക്കുകളും ഒരുങ്ങുന്നു


മാർട്ടിന്‍
പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് റീമേക്കിനൊരുങ്ങുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് ​ഗൗതം വാസുദേവ് മേനോനാണ്.


ഏപ്രില്‍ എട്ടിനാണ് നായാട്ട് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററിൽ മികച്ച പ്രതികരണത്തിന് ശേഷം മെയ് ഒമ്പതിന് പുലർച്ചേ 12 മണിയോടെയാണ് നായാട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ജോജുവിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പ്രവീൺ മൈക്കിൾ എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നു. നിമിഷയുടെ കഥാപാത്രത്തിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു.

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി. ഗോള്‍ഡ് കോയിന്‍സ് പിക്‌ചേര്‍സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.