ടോക്കിയോ ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയിൽ ഇന്ത്യ ക്വാര്‍ട്ടറില്‍
Thursday, July 29, 2021
ടോക്കിയോ ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയിൽ ഇന്ത്യ ക്വാര്‍ട്ടറില്‍. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ മൂന്നാം ജയം നേടിയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഒളിമ്പിക്‌സിലെ ബാഡ്‌മിന്റണിൽ പി വി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു. ഡെൻമാർക്ക് താരം മിയയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: 21–15, 21–13.