Type Here to Get Search Results !

മാസം തുച്ഛമായ ചിലവ്, 200 കിലോമീറ്റർ മെെലേജ്: ടിഎൻആർ ഇലക്ട്രിക് സ്കൂട്ടറുകള്‍ കേരളത്തില്‍



രാജ്യത്ത് ഇന്ധന വില റെക്കോഡ് തകർത്ത് കുതിക്കുകയാണ്. പലരും ഈ സാഹചര്യത്തില്‍ ചിലവ് കുറഞ്ഞ മറ്റ് യാത്രാമാര്‍ഗങ്ങള്‍ തെരഞ്ഞെടാനുള്ള ശ്രമത്തിലാണ്. ഇതിന് ഏറ്റവും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ഒരു പരിഹാരം, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നത് തന്നെയാണ്. ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് ആശ്വാസമായി ടിഎൻആറിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ കേരളത്തിലും എത്തി. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 50 കിലോ മീറ്റർ സ്കൂട്ടറിൽ സഞ്ചരിക്കാൻ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ സഞ്ചരിക്കാമെന്ന വാഗ്ദാനവുമയാണ് ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ടിഎൻആർ സ്കൂട്ടറുമായി കേരളത്തിൽ എത്തുന്നത്. കൊച്ചിയിലാണ് വാഹനത്തിന്റെ ആദ്യ ഷോറൂം തുറന്നിരിക്കുന്നത്. സർക്കാർ സബ്‌സിഡിയും വാഹനം വാങ്ങുന്നവര്‍ക്ക് ലഭിക്കും.

മാസം 3000 രൂപക്ക് പെട്രോൾ അടിച്ച് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് 400 രൂപ മാത്രമേ ചിലവ് വരികയുള്ളുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 50 കിലോ മീറ്റർ സ്കൂട്ടറിൽ സഞ്ചരിക്കാൻ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ വരെ മെെലേജ് ലഭിക്കും. രജിസ്ട്രേഷൻ ആവശ്യമുള്ളതും ഇല്ലാത്തതുമായ 8 മോഡൽ സ്കൂട്ടറുകൾ ടിഎൻആർ വിപണിയിൽ എത്തിക്കുന്നുണ്ട്. തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 70 ഷോറൂമുകൾ കൂടി ഇലക്ട്രോ ഗ്രീൻ മോട്ടോർസ് വരും ദിവസങ്ങളില്‍ തുറക്കുന്നുണ്ട്.

വാഹന നികുതിയിൽ വൻ ഇളവും കുറഞ്ഞ മെയിന്റെനന്‍സും ചുരുങ്ങിയ വെെദ്യുത ചിലവും വലിയ സാമ്പത്തിക ലാഭവും ഇലക്ട്രിക്ക് വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മലിനീകരണവും ചിലവു കുറഞ്ഞതുമായ വെെദ്യുത വാഹനങ്ങള്‍ക്കാണ് വരും കാലത്ത് ഡിമാന്റുള്ളതെന്ന് വാഹനലേകത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.