Type Here to Get Search Results !

ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു സെമിയില്‍ കടന്നു


ഇന്ത്യയുടെ   ഒളിമ്പിക്‌സ് മെഡല്‍  പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു  സെമിയില്‍ കടന്നു. ഏഴാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് വനിതാ സിംഗിള്‍സിന്റെ സെമി ഉറപ്പിച്ചത്.


ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തോടെയാണ് കളി തുടങ്ങിയത്. 6-6 എന്ന നിലയില്‍ സമാസമം കളി. 8-6 എന്ന ലീഡ് നേടിയതില്‍ പിന്നെ സിന്ധു ഉജ്വല ഫോമിലേക്ക് ഉയര്‍ന്നു. 11- 7  എന്ന നിലയി്ല്‍ മുന്നേറി. പിന്നീട്  എതിരാളിക്ക് അവസരം നല്‍കാതെ  ആദ്യ സെറ്റ് സിന്ധു അനായാസം നേടി. (21-13)

ആദ്യ സെറ്റ് അനായാസം  സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റില്‍  കനത്ത വെല്ലുവിളിയാണ് യാമാഗുച്ചിയെ ഉയര്‍ത്തിയത്. രണ്ടാം സെറ്റിലും  സിന്ധുവിനായിരുന്നു  ആധിപത്യം. ഒരവസരത്തില്‍ 12-6 എന്ന നിലയില്‍ മുന്നിലുമെത്തി. പിന്നീട് 15-15 സമാസമം.  18-17 ന് യമാഗുച്ചി മുന്നിലെത്തിയതോടെ  ഏതുവശത്തേക്കും മാറിമറിയുമെന്നായി. 20-18 എന്ന നിലയില്‍   യമാഗുച്ചി  പോയിന്റ് ഉയര്‍ത്തിയപ്പോള്‍ കളി മൂന്നാം സെറ്റിലേക്ക് നീളും എന്നു കരുതി. പക്ഷേ പിന്നീട് ഒരു പോയിന്റും വിട്ടുകൊടുക്കാതെ സിന്ധു 4 പോയിന്റ് സ്വന്തമാക്കി 22-20 ന് വിജയം ഉറപ്പിച്ചു.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്, ആറാം റാങ്കുകാരി റാച്ചനോക് ഇന്റാനോണ്‍ എന്നിവര്‍ തമ്മിലെ ക്വാര്‍ട്ടര്‍ മത്സര ജേതാവാകും സെമിയില്‍ എതിരാളികള്‍.സെമി ജയിച്ചാല്‍ മെഡല്‍ ഉറപ്പാകും . തോറ്റാല്‍ മൂന്നാം സ്ഥാനത്തിനായി സെമിയില്‍ തോറ്റവര്‍ തമ്മില്‍ കളിക്കണം.ടോകിയോയില്‍ മെഡല്‍ നേടിയാല്‍ ഓരേ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമാകും. 
തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സിന്റെ സെമി ഫൈനലില്‍ കടക്കുന്നത്.
2016 റിയോ ഒളിമ്പിക്‌സിന്റെ ഫൈനല്‍ വരെ എത്തിയ സിന്ധു കലാശപ്പോരില്‍ സ്‌പെയിനിന്റെ കരോളിന മാരിനോട് തോറ്റു.