ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഹോട്ടലില്‍ ഇരുന്ന ഭക്ഷണം കഴിച്ചുവെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എംപിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍
Monday, July 26, 2021
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഹോട്ടലില്‍ ഇരുന്ന ഭക്ഷണം കഴിച്ചുവെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എംപിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ”ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും.”എന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത് ഹോട്ടലില്‍ തന്നെയുള്ള മറ്റൊരു യുവാവ് ചോദ്യം ചെയ്തത്. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വെച്ചിട്ട് അകത്ത് എം.പിയെ ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്നത് എന്ത് ന്യായമാണ് എന്നാണ് യുവാവ് ചോദിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍, പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തിട്ടാണ് ഇരുന്നത്, പുറത്ത് മഴയായതുകൊണ്ടാണ് ഹോട്ടല്‍ ഉടമ അകത്ത് കയറി ഇരിക്കാന്‍ പറഞ്ഞത് എന്നുമായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. യുവാവ് കയ്യില്‍ കയറി പിടിച്ചുവെന്നും രമ്യ ആരോപിച്ചിരുന്നു.