Type Here to Get Search Results !

ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ


ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. വിരമിച്ച ശേഷവും കേരളത്തിൽ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.

ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ, വ്യാജ സിഡി, വ്യാജ മദ്യ മാഫിയ അടിച്ചമർത്തൽ, വൈദ്യുതി മോഷണം തുടങ്ങിയ പ്രത്യേക ദൗത്യങ്ങൾക്ക് ഋഷിരാജ് സിംഗ് നേതൃത്വം നൽകിയിട്ടുണ്ട്.

ലിംഗ മഹത്വത്തിൽ കേരള പൊലീസ് മാതൃകയാണെന്ന് ഡിജിപി ഋഷിരാജ് സിം​ഗ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതിൽ സന്തോഷം. കേരളത്തിൽ സ്ത്രീകൾക്കു സാമൂഹിക അംഗീകാരം നൽകുന്നു. ഏതു സമയം പൊലീസ് സ്റ്റേഷനിൽ പോകുന്നതിന് കഴിയുന്നു എന്നും അദ്ദേഹം പൊലീസിന്റെ യാത്ര അയപ്പ് പരേഡിൽ പറഞ്ഞു.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഋ​ഷി​രാ​ജ്​ സി​ങ്​ ക​ർ​മം കൊ​ണ്ട്​ മ​ല​യാ​ളി​യാ​ണ്. മൊ​ബൈ​ലി​ൽ വി​ളി​ക്കു​ന്ന​വ​ർ​ക്ക്​ കേ​ൾ​ക്കാ​നാ​കു​ന്ന​ത്​ മ​ല​യാ​ളം പാ​ട്ടാ​ണ്. മ​ല​യാ​ളം പാ​ട്ടു​ക​ളോ​ടും സി​നി​മ​ക​ളോ​ടും ഏ​റെ പ്രി​യം. മി​ക്ക മ​ല​യാ​ള സി​നി​മ​ക​ളും കാ​ണും. അ​തി​​ലെ ന​ന്മ തി​ന്മ​ക​ളെ വി​മ​ർ​ശി​ക്കും. മ​ല​യാ​ളം പാ​ട്ടു​ക​ൾ പാ​ടു​ന്ന​തി​നൊ​പ്പം സീ​രി​യ​ലു​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്​. ​ശാ​സ്​​ത്രീ​യ സം​ഗീ​ത​വും അ​ഭ്യ​സി​ച്ചു. 1985 ബാ​ച്ചു​കാ​ര​നാ​യ ഋ​ഷി​രാ​ജ് ​സി​ങ്​ പൊ​ലീ​സി​ൽ​നി​ന്ന്​ വി​ര​മി​ച്ചാ​ലും കേ​ര​ള​ത്തി​ൽ​ത​ന്നെ തു​ട​രാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.