ജാവലിൻ ത്രോയിൽ യോഗ്യതാറൗണ്ടിൽ ആദ്യശ്രമത്തിൽ തന്നെ മികച്ചദൂരം; ഒന്നാമനായി ഫൈനലിലേക്ക്
Wednesday, August 04, 2021
ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷകൾ ഇരട്ടിയാക്കി നാരജ് ചോപ്രയുടെ പ്രകടനം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനമാണ് നീരജ് പുറത്തെടുത്തത്. അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയായ നീരജ് ചോപ്ര.
ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് മറികടന്ന താരം ഫൈനലിന് ഒന്നാമനായി തന്നെ യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്ററാണ് താരം എറിഞ്ഞത്.
നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. ഏഷ്യൻ ഗെയിംസിലും ഗോൾഡ്‌കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണ ജേതാവാണ് നീരജ്.