Type Here to Get Search Results !

കോട്ടയത്ത് ക്രെയിന്‍ സര്‍വീസ് ജീവനക്കാരായിരുന്ന ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ചു. നസീര്‍, നിസാര്‍ (33) എന്നിവരെയാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്





വീടു വിറ്റ് പണം നല്‍കാന്‍ ഞാന്‍ പറഞ്ഞതാ..വീട് വില്‍ക്കാമെന്നും അവര്‍ പറഞ്ഞിരുന്നു” ഇരട്ടസഹോദരന്മാരുടെ മരണം ഉള്‍ക്കൊള്ളാനാകാതെ അലമുറിയിട്ട് കരഞ്ഞുകൊണ്ട് മാതാവ് ഫാത്തിമ പറയുന്നു. കടബാധ്യത മൂലമാണ് കൊല്ലാട് പുതുപ്പറമ്പില്‍ നിസാര്‍ ഖാന്‍, നസീര്‍ ഖാന്‍ (34) എന്നിവര്‍ തൂങ്ങിമരിച്ചത്.


”വീട്ടില്‍ ജപ്തി നോട്ടിസ് ഒട്ടിക്കുന്നത് നാണക്കേടെന്ന് മക്കള്‍ പറഞ്ഞു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും അവര്‍ വന്നു. വീട് നിങ്ങള്‍ എടുത്തോ. എനിക്കെന്റെ മക്കളെ താ..’' ഫാത്തിമ പറയുന്നു. കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാര്‍ ആത്മഹത്യ ചെയ്തത് നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്.

അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് ഇവര്‍ വായ്പയെടുത്തിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് ആളെത്തി കുടിശിക തുകയുടെ കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ഇവര്‍ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു.

സഹകരണബാങ്കില് 12 ലക്ഷത്തിലേറെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞു. വീട്ടിലെ ഇരു മുറികളിലുമായാണു മൃതദേഹം കണ്ടെത്തിയത്. മാതാവ് ഫാത്തിമയാണ് ഇവരെക്കൂടാതെ വീട്ടിലുണ്ടായിരുന്നത്. ഫാത്തിമ രാവിലെ എത്തി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരങ്ങളും ഇവരുടെ അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ ഒരു മകന് കാപ്പിയുമായി മുറിയിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടെത്തി. മുന്‍പ് നാട്ടകത്ത് താമസിച്ചിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുന്‍പാണ് കടുവാക്കുളത്ത് താമസത്തിന് എത്തിയത്.

ക്രെയിന്‍ സര്‍വീസ് ഉടമ മരിച്ചതോടെ ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുകയുമായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനവും, ലോക്ഡൗണില്‍ കൂലിപ്പണിയും കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇരുവരും ഒരു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും നാട്ടുകാര്‍ പറഞ്ഞു.