Type Here to Get Search Results !

ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊന്ന് കറിവെക്കാൻ ദുബായിലേക്ക് ; യുവാവിൻ്റെ കുറിപ്പ്

ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊന്ന് കറിവെക്കാൻ ദുബായിലേക്ക് പോയത് വിവാദമായിരിക്കുകയാണല്ലോ .

ഫിറോസിനെ ആക്രമിക്കുന്നവരും അനുകൂലിക്കുന്നവരും ചേരിതിരിഞ്ഞ്

സൈബർ പരാക്രമം തുടരുകയാണ് .

ഇന്ത്യയിൽ ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നതും തിന്നുന്നതും  ശിക്ഷാർഹമാണ് . നമ്മളെല്ലാവരും അനുസരിക്കേണ്ട നിയമവുമാണത് .

ദുബായിൽ അങ്ങനെയൊരു നിയമമില്ല .

അവിടെ മയിലിനെ കാശുകൊടുത്ത് മേടിക്കാം... കൊല്ലാം... കറിവെക്കാം... തിന്നാം .

എന്നിരുന്നാലും ഇവിടെ കൊന്നുതിന്നാൻ പാടില്ലാത്തതുകൊണ്ട് മറ്റൊരു രാജ്യത്തുപോയി ഞാനത് ചെയ്തുകാണിക്കുമെന്ന് പറയുന്നതിൽ ചെറിയൊരു ശരികേടുണ്ട് .

ധാർമിക-പ്രശ്നം ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഇതിന്റെ പേരിൽ ഫിറോസിന്റെ മതം നോക്കി ആക്രമിക്കുന്നതിനെ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല .

തന്റെ വ്ലോഗുകളിൽ ശ്രദ്ധാപൂർവം മതസൗഹാർദ്ധം കാത്തുസൂക്ഷിക്കുന്ന

നന്മയുള്ള വ്യക്തിത്വമാണ് ഫിറോസ് .

ഒരു വ്യത്യസ്ത വീഡിയോയ്ക്കുവേണ്ടി

ദുബായിൽപ്പോയി മയിലിനെ കറിവെക്കാമെന്ന് തീരുമാനിച്ചു . 

ശരിയും ശരികേടുമൊന്നും ആലോചിച്ചില്ല .

പോകുന്ന വിവരം fb-യിലൂടെ ജനങ്ങളെ അറിയിച്ചു .

ഇത്രയും സ്വാഭാവികം .

'fb-യിലൂടെ വിവരമറിഞ്ഞ് പ്രതികരിച്ച എഴുപതിനായിരം ആളുകളിൽ പകുതിയിലേറെപ്പേരും ഇതിനോട് യോജിക്കുന്നില്ല എന്നറിഞ്ഞിട്ടും പരിപാടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം അംഗീകരിക്കാനാവുന്നില്ല...'!

കേരളത്തിലെ നമ്പർ വൺ വ്ലോഗർമാരിൽ ഒരാളാണ് ഫിറോസ് . ഫിറോസിന്റെ ഓരോ വീഡിയോയ്ക്കും ഇരുപതും മുപ്പതും ലക്ഷം കാഴ്ചക്കാരുണ്ട് . ചുരുക്കിപ്പറഞ്ഞാൽ ആളുകൾക്ക് ഇഷ്ടമാണ് ഫിറോസിനെ .

ഈ നിലയിൽ നിൽക്കുന്ന ഫിറോസ് സമൂഹത്തിന് മാതൃകയായി വേണം പെരുമാറാൻ .

ജാതിമതരാഷ്ട്രീയഭേദമില്ലാതെ നിഷ്പക്ഷരായ ആയിരക്കണക്കിന് പേർ 'ഇതുവേണ്ട ഫിറോസേ'യെന്ന് പറഞ്ഞുകഴിഞ്ഞ

സ്ഥിതിക്ക്‌ പ്രത്യേകിച്ചും .

ഇന്ത്യയിൽ മയിലിനെ കൊല്ലാൻ പാടില്ലാന്ന് പറഞ്ഞാൽ ഇന്ത്യാക്കാർ മയിലിനെ കൊല്ലരുതെന്നുകൂടി അതിനൊരർത്ഥമില്ലേ..?

കാരണം ലോകത്തിന്റെ ഏത് മൂലയിൽവെച്ച് മയിലിനെക്കണ്ടാലും അപ്പോഴും അത് നമ്മുടെ ദേശീയപക്ഷി തന്നെയാണല്ലോ .

മറ്റൊരു രാജ്യത്തുപോയി ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്നത് നല്ലൊരു പൗരന് അഭികാമ്യമല്ല . 

നിങ്ങളുടെ മതം പറഞ്ഞ് ആക്രമിക്കുന്ന പ്രാകൃത-രാഷ്ട്രീയത്തെ ഒരിക്കൽക്കൂടി തള്ളിപ്പറയുന്നു .

ഒപ്പം നിങ്ങൾ ചെയ്യാൻപോകുന്ന പ്രവൃത്തിയുടെ ശരികേട് ചൂണ്ടികാണിക്കുകയും ചെയ്യുന്നു .

ഒരു ജീവിയെ കൊല്ലാൻവേണ്ടി മസിലുപിടിച്ച് ജയിക്കുന്നതിൽ എന്താണർത്ഥമുള്ളത്...?

ലക്ഷക്കണക്കിന് ആരാധകരുള്ള നിങ്ങളെപ്പോലുള്ളവർ സമൂഹത്തിന് മാതൃകയായി വേണമല്ലോ പെരുമാറേണ്ടത്...!

കാലം നിങ്ങളെ നല്ലരീതിയിൽ അടയാളപ്പെടുത്തട്ടെ...

ജയ് ഹിന്ദ്... 🙏

                              chamakkalayil ratheesh