Type Here to Get Search Results !

ലക്ഷ്മണിന് താമസം ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറ്റേണ്ടിവരുമെന്നും വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് ദാദ


നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) തലവനായി നിയമിതനായ വി.വി.എസ്. ലക്ഷ്മണിന്റെ നഷ്ടങ്ങള്‍ പറഞ്ഞ് മുന്‍ സഹതാരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ലക്ഷ്മണിന് താമസം ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറ്റേണ്ടിവരുമെന്നും വരുമാനത്തില്‍ കുറവുണ്ടാകുമെന്നും ദാദ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ വേണ്ടി മാത്രം ലക്ഷ്മണ്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബംഗളൂരുവിലേക്ക് താമസം മാറ്റുകയാണ്.അത് പ്രശംസനീയമായ കാര്യമാണ്. തീര്‍ച്ചയായും ലക്ഷ്മണിന്റെ വരുമാനത്തില്‍ കുറവുണ്ടാക്കും- ഗാംഗുലി പറഞ്ഞു.

ലക്ഷ്മണിന്റെ ഭാര്യയും കുട്ടികളും ബംഗളൂരുവിലേക്ക് മാറേണ്ടിവരും. കുട്ടികള്‍ക്ക് ബംഗളൂരുവിലെ സ്‌കൂളില്‍ പഠിക്കേണ്ടതായുണ്ട്. ലക്ഷ്മണിന്റെ കുടുംബത്തില്‍ അത് വലിയ മാറ്റമുണ്ടാക്കും. ക്രിക്കറ്റിനെ ഉപാസിക്കാത്ത ഒരാളിന് ചെയ്യാന്‍ പ്രയാസകരമായ കാര്യമാണതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.