തൃശൂരില്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് അലര്‍ജിക്ക് കുത്തിവെയ്പ്പ് എടുത്തതിന് ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌ന (27) ആണ് മരിച്ചത്. കൈകളിലും കഴുത്തിലും ചൊറിച്ചിലും തടിപ്പുകളും ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 25ന് ഹസ്‌ന കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അലര്‍ജിക്കുള്ള രണ്ട് കുത്തിവെയ്പുകളാണ് ഇവിടെ നിന്ന് ഹസ്‌നയ്ക്ക് നല്‍കിയത്.
കുത്തിവെയ്പ് എടുത്ത് ഉടനെ കുഴഞ്ഞുവീണ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഹസ്ന മരിച്ചു. സംഭവത്തില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് ഹസ്‌നയുടെ കുടുംബം രംഗത്തെത്തി.
ആശുപത്രി അധികൃതര്‍ക്ക എതിരെ നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.