ജനാധിപത്യ കേരള കോൺഗ്രസ്സ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി രൂപീകരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് സജീവ് കണ്ണൻകരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് ആൻ്റണി വെള്ളറട ഉത്ഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എസ്ജെ പ്രബിൻ്റെ നേതൃത്വത്തിൽ വിവിധ രാഷ്ടീയ പാർട്ടികളിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ ജില്ലാ പ്രസിഡൻറ് സ്വീകരിച്ചു.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍ കണ്ടക്ടറായ പെരുമ്പഴുതൂര്‍ ആലംപൊറ്റ സ്വദേശിനിയായ എല്‍ബി നിമ്മി മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സംഭവം ഏവർക്കും അഭിമാനമുള്ള കാര്യമാണെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ആൻ്റണി പറഞ്ഞു.കണ്ടക്ടറായി സേവനമനുഷ്ഠിച്ച് വരവേ ആണ് നിമ്മി ഗവേഷണം ആരംഭിച്ചത്.പാർട്ടിയുടെ പേരിൽ നിമ്മിയെ ആദരിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത നെയ്യാറ്റിൻകരയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായ ഡി രതികുമാർ പുതുതായി രൂപീകരിച്ച മണ്ഡലം കമ്മിറ്റിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ബർണാർഡ് സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡൻറായി അഡ്വ: പ്രബിനെയും വൈസ് പ്രസിഡൻ്റായി നിനു ജോൺ ,സെക്രട്ടറിയായി വിജിൻ , ട്രഷററായി സുരേഷിനെയും തിരഞ്ഞെടുത്തു.