തൊടുപുഴ ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ അപമാനിച്ച എസ്ഐ അറസ്റ്റില്‍. സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ബജിത്ത് ലാല്‍ ആണ് പിടിയിലായത്. അയല്‍വാസിയായ 58കാരിയെ കയറിപ്പിടിച്ചുവെന്നാണ് എസ്ഐക്കെതിരായ പരാതി.ഇതിനു മുൻപും ഇയാൾക്കെതിരെ നിരവധി പരാതികൾ നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് മദ്യലഹരിയിലായിരുന്ന ബജിത്ത് അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.സംഭവം നടന്നയുടൻ തന്നെ വീട്ടമ്മ പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്. സാക്ഷിയും തെളിവുണ്ടായിരുന്നതിനാൽ പതിവുപോലെ ഇയാളെ സഹായിച്ച് കേസ്സ് ഒഴിവാക്കാൻ കഴിഞ്ഞില്ല. വീട്ടമ്മ പരാതിയിൽ ഉറച്ചു നിന്നതിനെ തുടര്‍ന്നു ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് സാക്ഷിയുൾപ്പെടെ എല്ലാവരുടെയും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്