മുൻ മിസ് കേരളയടക്കം മൂന്ന് മരിച്ച കേസിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച കേസിൽ ഉടമയടക്കം ആറ് പേർ അറസ്റ്റിൽ. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കേസിലാണ് റോയ് വയലാട്ടിനെതിരെ നടപടി. ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു.
അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. രണ്ട് ജീവനക്കാരെ ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു. അതേസമയം ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ഹോട്ടൽ ഉടമയ്ക്കെതിരെ അന്വേഷണം വേണമെന്നും മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിൻ്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയുണ്ട്.