കൊല്ലം കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന് (55) ഭാര്യ അനിത (50) മക്കളായ ആദിത്യ രാജ് (24) അമൃത ( 21) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ വെട്ടേറ്റ നിലയിലും ഒരാളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
രാജേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരം പുലര്‍ന്ന് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടുകാരെ പുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോള്‍ മാത്രമാണ് മരണവിവരം പുറത്തറിയുന്നത്.
ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രന് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.