കോന്നിയിൽ അച്ഛൻ പതിമൂന്നു വയസ്സുകാരി മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസുകാരിയാണ് അച്ഛൻ്റെ നിരന്തര പീഡനത്തിന് ഇരയായത്. പെൺകുട്ടി എട്ട് മാസം ഗർഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്.
പല തവണയായി ഗർഭം അലസിപ്പിക്കാൻ ശ്രമം നടന്നതോടെ ബന്ധുക്കളിൽ ചിലരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി