ഒരേ വര്‍ഷം ജനിച്ച്, ഒന്നിച്ച് ഒരേ സ്‌കൂളില്‍ സേവനം, ഒരേ ദിവസം തന്നെ വിരമിച്ച അധ്യാപികമാര്‍ മരണത്തിലും ഒന്നിച്ചു.കോട്ടയം അയ്മനം പിജെഎം യുപി സ്‌കൂളിലെ അധ്യാപികമാരായിരുന്ന എലിസബത്ത് കുര്യന്‍ (ലീലാമ്മ 85), തങ്കമ്മ വര്‍ഗീസ് (84) എന്നിവരാണ്ഏവരെയും കണ്ണീരിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ലോകത്തോട് വിടപറഞ്ഞത്.
ഇരുവരും അടുത്ത് അടുത്തായിരുന്നു താമസം. 1937ല്‍ ആണ് ജനനം. വിവാഹത്തിനു ശേഷം രണ്ടു പേര്‍ക്കും ഒരേ സ്‌കൂളില്‍ ജോലി കിട്ടി. സ്‌കൂളില്‍ പോയി വരാനുള്ള സൗകര്യത്തിനായി കുടമാളൂരില്‍ ഇരുവരും വീടു വച്ചു. 1992 മാര്‍ച്ച് 31നു ഒന്നിച്ചാണ് വിരമിച്ചു. എലിസബത്ത് കുര്യന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരിച്ചത്. 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്കമ്മ വര്‍ഗീസും അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു.
വെള്ളൂര്‍ പരേതനായ വി.പി.അലക്‌സാണ്ടറുടെ ഭാര്യയാണ് എലിസബത്ത്. കുമ്മനം പനയോലയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കള്‍: സൂസന്‍ (ബഹ്‌റൈന്‍), വിനു (ടാക്‌സ് കണ്‍സല്‍ട്ടന്റ്). മരുമക്കള്‍: പി.എം.ജോണ്‍ (ബഹ്‌റൈന്‍), അലിന.
തുണ്ടിപ്പറമ്പില്‍ ടി.ടി.വര്‍ഗീസിന്റെ ഭാര്യയാണ് തങ്കമ്മ. സംസ്‌കാരം കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍. ആലപ്പുഴ പാലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു (അക്കൗണ്ടന്റ് കുടമാളൂര്‍ പള്ളി), ബാസ്റ്റന്‍, ബീന, ബെന്നി. മരുമക്കള്‍: ഓമന, ഡെയ്‌സി, കുമാരനല്ലൂര്‍ പുത്തന്‍കുളങ്ങര ബാബു, ജീമോള്‍.