Type Here to Get Search Results !

ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു; മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കാന്‍ സാധ്യത


കേരളത്തിൽ ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതേസമയം, എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.


എന്നാല്‍ ബസ് ഉടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ട്. അവരുടെ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്. പരിഷ്‌കരിച്ച ബസ് ചാര്‍ജ് എന്നുമുതല്‍ നടപ്പിലാക്കണമെന്ന് ഉടന്‍ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് 1 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം. വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍വച്ചിട്ടുണ്ട്