സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായം ഒരിയ്ക്കലും തടസ്സമല്ല. 77ാം വയസ്സിലും തന്റെ സ്വപ്‌നമായ ഫാഷന്‍ ഡിസൈനര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് അമ്മിണിയമ്മ യുവതലയമുറയ്ക്ക് പ്രചോദനം പകരുകയാണ്.
കോട്ടയം വെള്ളൂര്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അമ്മിണിയമ്മ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മന്റ്സ് ടെക്നോളജി വിദ്യാര്‍ത്ഥിനിയാണ് അമ്മിണിയമ്മയിപ്പോള്‍.
കോട്ടയം തിരുവാതുക്കല്‍ സ്വദേശിനിയായ അമ്മിണിയമ്മ കോട്ടയം ജില്ലാ എംപ്ളോയ്മെന്റ് ഓഫിസറായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം അന്ന് മനസിലുണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. എന്നെങ്കിലും അത് പഠിക്കണമെന്ന ആഗ്രഹം മനസില്‍ കിടന്നിരുന്നു.
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പഴയ ആഗ്രഹം സഫലമാക്കാന്‍ അമ്മിണിയമ്മ ഫാഷന്‍ ഡിസൈനിംഗ് കോഴ്സിനു ചേരുകയായിരുന്നു. കോഴ്സിന് പ്രായപരിധിയില്ലയെന്നത് കൊണ്ട് അമ്മിണിയമ്മയ്ക്ക് അഡ്മിഷന്‍ കിട്ടി.
അമ്മിണിയമ്മയ്ക്ക് കോഴ്സ് പഠിച്ചെടുക്കാന്‍ സാധിക്കുമോ എന്ന് ആദ്യ ഘട്ടത്തില്‍ അധ്യാപകര്‍ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ആദ്യ ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ ഈ സംശയം മാറി. വിവിധ സ്റ്റിച്ചുകളേ കുറിച്ചെല്ലാം ആദ്യം മുതലേ തന്നെ അമ്മിണി അമ്മയ്ക്ക് നല്ല ഗ്രാഹ്യം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറയുന്നു.
ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമ്മിണിയമ്മ. കോവിഡ് പ്രതിസന്ധി മൂലം ഓണ്‍ലൈനായിട്ടായിരുന്നു ആദ്യവര്‍ഷത്തെ പഠന രീതി. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെയാണ് അമ്മിണിയമ്മ വീണ്ടും വിദ്യാര്‍ത്ഥിയുടെ യൂണിഫോം അണിഞ്ഞ് കോളജില്‍ എത്തിയത്. മാര്‍ച്ചില്‍ കോഴ്സ് അവസാനിക്കും.