Type Here to Get Search Results !

കാക്കി ശരീരത്തു കിടക്കുന്നതിൻ്റെ ബലത്തിൽ നടുറോഡിൽ അച്ഛനെയും മകളെയും അപമാനിച്ചതിൽ വനിത പോലീസിനെ വിമർശിച്ച് ഹൈക്കോടതി

Kerala police

ആറ്റിങ്ങലില്‍ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് നടുറോഡില്‍ വച്ചു അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥയെ ഹൈക്കോടതി വിമര്‍ശിച്ചു.
ഇവര്‍ ഒരമ്മയാണോ, അവര്‍ സ്ത്രീയാണോ? ഇത്തരത്തില്‍ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യ കൂടുന്നതെന്നു ഹൈക്കോടതി പറഞ്ഞു. പോലീസിനോട് തിരിച്ചു സംസാരിച്ചാല്‍ കേസ്സെടുക്കുകയും ചെയ്യും. സംഭവത്തെ തുടര്‍ന്നു ഉദ്യോഗസ്ഥ ക്ഷമാപണം നടത്താഞ്ഞത് വളരെ സങ്കടകരമാണെന്നു കോടതി. കാക്കിയുടെ അഹങ്കാരം കൊണ്ടാണ് പിങ്കു പോലീസ് ഇത്തരം നടപടിയെടുത്തതെന്നു അതു നീതികരിക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.