Type Here to Get Search Results !

ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗത്തിലുള്ളൊരു പെൺകുട്ടി മിസ് കേരളയാകാൻ മത്സരിക്കുന്നു


ചില വാർത്തകൾ സന്തോഷിക്കാനുള്ളതാണ്...!


ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗത്തിലുള്ളൊരു പെൺകുട്ടി

മിസ് കേരളയാകാൻ മത്സരിക്കുന്നു .

അട്ടപ്പാടിയിലെ ചൊറിയന്ന ഊരിൽ താമസിക്കുന്ന അനു പ്രശോഭിനിയാണ്

ഈ മിടുക്കി .

പങ്കെടുത്ത അഞ്ഞൂറിലേറെപ്പേരിൽനിന്നാണ് അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന

മിസ്സ്‌ കേരള ഫിറ്റ്നസ് & ഫാഷൻ 2021-ലെ 

32- ഫൈനലിസ്റ്റുകളിലൊരാളായി

അനു പ്രശോഭിനിയെ തിരഞ്ഞെടുത്തത് .


ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള കാരണങ്ങളിലൊന്നായി പ്ലസ് 2-ക്കാരിയായ അനു പറയുന്നത് ഞാനിങ്ങനെ ചെയ്യുമ്പോൾ എന്റെ വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് അതൊരു മോട്ടിവേഷൻ ആകുമല്ലോയെന്നാണ് .

ഈയൊരു ചിന്തയിൽതന്നെയുണ്ട് ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കാനുള്ള മിടുക്കും പ്രതിഭയും അനുവിനുണ്ട് എന്നുള്ളത് .

അങ്ങേയറ്റം പിന്നോക്കംനിൽക്കുന്ന

'ഇരുള'വിഭാഗത്തിലുള്ളവരെ മുന്നിൽനിന്ന് നയിക്കാൻ അനുവിനാകട്ടെ .


ആദിവാസി ഗോത്രവിഭാഗ മനുഷ്യരെ അറിഞ്ഞും അറിയാതെയുമൊക്കെ കേരളസമൂഹം പാർശ്വവൽക്കരിച്ചുവെച്ചിരിക്കുകയാണല്ലോ .

ആദിവാസിവിഭാഗം ഇരുളഗോത്രമെന്നൊക്കെ ഞാനിതിൽ എടുത്തുപറഞ്ഞത് എനിക്കെന്തെങ്കിലും ജാതിവിവേചനമോ അയിത്തമോ ഉള്ളതുകൊണ്ടല്ല . അതിൽനിന്നൊരാൾ മുഖ്യധാരയിലേക്ക് പൊരുതിക്കേറുന്നത് സന്തോഷമുള്ള കാര്യമായതുകൊണ്ടാണ് .


കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ വിപ്ലവകരമായ പ്രവർത്തനങ്ങളിലൂടെ ആദിവാസിവിഭാഗത്തെ ഉയർത്തുമെന്നോ കോടിക്കണക്കിന് രൂപ വകയിരുത്തുന്നതും എന്നാൽ ഇവരിലേക്കെത്താത്തതുമായ സർക്കാർ പദ്ധതികളുടെ ഭാഗമായി ഇവർ മുഖ്യധാരയിലേക്ക് വന്നോളുമെന്നല്ലാമുള്ള നിഷ്കളങ്ക ധാരണകളൊന്നും എനിക്കില്ല .

കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റത്തിന്റെ ഫലമായി എല്ലാ മേഖലയിലും അവർ സ്വയം ഉയർന്നുവരേണ്ടതായിട്ടുണ്ട് .

സിനിമയിൽ അഭിനയിക്കുന്ന... പാട്ടുപാടുന്ന...

ഡാൻസ് ചെയ്യുന്ന... സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുന്ന അനുവിന്റെ ജീവിതം

അനു പറഞ്ഞതുപോലെതന്നെ

ആ വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക്  പ്രചോദനമാകട്ടെ .


വർണത്തിലും വംശത്തിലുമൊന്നുമല്ല കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യമെന്ന ചിന്തയെ ഉറപ്പിച്ചുകൊണ്ട്

സൗന്ദര്യ-സങ്കല്പ ചരിത്രത്തെ മാറ്റിയെഴുതാൻ

ഈ ഗോത്രസുന്ദരിക്ക് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു .


അനുവിന് ഒരു യൂട്യൂബ് ചാനലുണ്ട് .


താൽപ്പര്യമുള്ളവർക്ക് ഈ ലിങ്കിൽകയറി

അനുവിന്റെ വീഡിയോകൾ കാണാം...

ഇരുളവിഭാഗത്തിന്റെ മനോഹരമായ ഭാഷ കേൾക്കാം .

                                    chamakkalayilratheesh