Type Here to Get Search Results !

അധ്യാപകൻ മൂന്നാംതവണയും പോക്സോ കേസിൽ അറസ്റ്റിൽ


വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫാണ് (53) പിടിയിലായത്. അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത് മൂന്നാംതവണയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.


ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. എന്നാല്‍ 2012-ല്‍ പോക്സോ നിയമം ഇല്ലാത്തതിനാല്‍ ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം ഈ കേസില്‍ അഷറഫിനെ കോടതി കുറ്റവിമുക്തനാക്കി.

തുടര്‍ന്ന് സർക്കാർ 2018-ല്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അഷ്റഫിന് വീണ്ടും ജോലി നൽകി. എന്നാല്‍ 2019-ല്‍ ഈ സ്‌കൂളിലും അധ്യാപകനെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുയര്‍ന്നു. ഈ പരാതി യൂണിയൻ ഇടപെട്ട് ഒതുക്കി തീർത്തു. ഇപ്പോൾ പീഡനത്തിനിരയായ പരാതി ഒത്തുതീർപ്പാക്കാൻ കഴിയാത്തതിനാൽ അറസ്റ്റു ചെയ്യുകയായിരുന്നു.