Type Here to Get Search Results !

നന്മ മനസ്സ് വലിയ മാതൃക ; ഒരു രൂപ പോലും സ്വന്തം ആവശ്യത്തിന് എടുക്കാതെ പെന്‍ഷന്‍ തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി ഭാസ്‌കരന്‍ നായര്‍

നന്മ മനസ്സ് വലിയ മാതൃക ; ഒരു രൂപ പോലും സ്വന്തം ആവശ്യത്തിന് എടുക്കാതെ പെന്‍ഷന്‍ തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി ഭാസ്‌കരന്‍ നായര്‍

ഒരു രൂപ പോലും സ്വന്തമായി എടുക്കാതെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന്‍ തുക ആറ് കുടുംബങ്ങള്‍ക്ക് നല്‍കി മാതൃകയായി ഭാസ്‌കരന്‍നായര്‍. ഭിന്നശേഷിക്കാരായ ആറ് പേര്‍ക്കാണ് തുറവൂര്‍ സ്വദേശിയായ ഭാസ്‌കരന്‍ നായര്‍ കൈത്താങ് ആവുന്നത്.


കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങാതെ ഇത് വീടുകളിലേക്ക് എത്തിക്കാന്‍ സാധിച്ചതിന്റെ സംതൃപ്തി തനിക്കുണ്ടെന്നും തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കളായ ലക്ഷ്മിക്കുട്ടിയമ്മയുടെയും അച്യുതന്‍ നായരുടെയും സ്മരണയിലാണ് ഭാസ്‌കരന്‍ നായര്‍ സേവനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി നാളുകളിലാണ് ഭാസ്‌കരന്‍ നായര്‍ തന്റെ സഹായം നല്‍കിത്തുടങ്ങിയത്.

പിന്നീടത് പെന്‍ഷന്‍ രൂപത്തില്‍ തുടരുകയായിരുന്നു. തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരില്‍ നിന്നാണ് അര്‍ഹരായ ആറു പേരെ തെരഞ്ഞെടുത്തത്. ഭാസ്‌കരന്‍ നായരുടെ നേതൃത്വത്തില്‍ പെന്‍ഷനേഴ്‌സ് യൂണിയന്റെയും കരയോഗത്തിന്റെയും ഭാരവാഹികളാണ് വീടുകളില്‍ തുക എത്തിക്കുന്നത്. സഹകരണ വകുപ്പില്‍ നിന്നാണ് ഭാസ്‌കരന്‍ നായര്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചത്.