Type Here to Get Search Results !

മദ്യപാനത്തിനിടയിലെ തർക്കത്തെ തുടർന്ന് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു ; മദ്യം നാഥനില്ലാതാക്കിയത് രണ്ട് കുടുംബത്തെ

മദ്യപാനത്തിനിടയിലെ തർക്കത്തെ തുടർന്ന് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു ; മദ്യം നാഥനില്ലാതാക്കിയത് രണ്ട് കുടുംബത്തെ bevco Kerala cpm dyfi new year

പത്തനംതിട്ട ജില്ലയില്‍ റാന്നിക്ക് അടുത്ത് വെച്ചൂച്ചിറ, കുരുമ്പന്‍ മൂഴിയില്‍, മദ്യപാനത്തിനിടെ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിൽ ഒരാള്‍ കുത്തേറ്റ് മരിച്ചു. കുരുമ്പന്‍മൂഴി, കണ്ണാടില്‍, വീട്ടില്‍ ജോളി ജോണ്‍(53), ആണ് മരിച്ചത്. കുത്തേറ്റ ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ജോളിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ ഞായറാഴ്ച്ച എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ഒരുമിച്ച് മദ്യപിക്കുകയായിരുന്ന ഇയാളുടെ സുഹൃത്ത് കുറുമ്പന്‍മുഴി സ്വദേശി സാബുവാണ് കുത്തിയത്. ഇയാൾ പൊലീസിൽ  കീഴടങ്ങിയിട്ടുണ്ട്.


ബിവറേജസിലെ കുറഞ്ഞ മദ്യമാണ് ഇവർ കുടിച്ചത് അധികമായാൽ പതിവുപോലെയല്ല തലയ്ക്ക് ഭ്രാന്തിളകു മെന്ന് ഇവർക്കറിയില്ലായിരുന്നു. തടയാനെത്തിയ പലർക്കും കുത്തേറ്റു
കത്തിക്കുത്തേറ്റ ചാത്തന്‍ തറ വടക്കേ മുറിയില്‍ ബാബു ജോസഫിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി സാബുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നിതിടെയാണ് ബാബു ജോസഫിന് കുത്തേറ്റത്. ഇയാളെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.