Type Here to Get Search Results !

അറിവിന്റെ വീഥികളിലൂടെ ജൈത്രയാത്ര നടത്തുന്ന മലയാളിയായ ബൈജു എന്ന വിസ്മയ വ്യക്തിത്വം

Byju's

കേവലം 2 ലക്ഷം രൂപയിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് 26000 കോടിയുടെ ആസ്തിയിലെത്തിനിൽക്കു ന്നു. ബൈജുവിന്റെ ഈ ഐഡിയ വിദേശിക ൾക്കും ഇഷ്ടമായി അവരുടെ നിക്ഷേപം ഇന്ന് 54 കോടി ഡോളറാണ് അതായത് ഏകദേശം 3865 കോടി രൂപ.


ഇത് എജുക്കേഷൻ സ്റ്റാർട്ടപ്പ് ബൈജു ( BIJU'S )വിന്റെ CEO ആയ ബൈജു രവീന്ദ്രൻ. കണ്ണൂർ ജില്ലയിലെ അഴീ ക്കോട് സ്വദേശിയായ അദ്ദേഹം 7 വർഷം മുൻപ് 2 ലക്ഷം രൂപാ മുടക്കി തുടക്കമിട്ട  "BAIJU'S  The Learning App"  ഇന്ന്  25,763 കോടി രൂപ മൂല്യമുള്ള വലിയൊരു കമ്പനിയായി ലോകമെമ്പാടും വ്യാപി ച്ചിരിക്കുന്നു. കമ്പനിയുടെ ഒരു മാസത്തെ വരു മാനം  ഇപ്പോൾ 100 കോടി രൂപയാണ്.ലോകത്തെ ഏറ്റവും വലിയ എജുക്കേഷൻ കമ്പനിയായി മാറാനുള്ള  ജൈത്രയാത്ര നടത്തുന്ന BAIJU'S  അടുത്ത ഒരു വർഷത്തെ വരുമാനം ലക്ഷ്യമിടുന്നത് 1400 കോടി രൂപയാണ്.


മഹത്തായ ഈ നേട്ടം കൈപ്പിടിയിലൊതുക്കി മുന്നോട്ടുകുതിക്കുന്ന ബൈജു രവീന്ദ്രന്റെ ജീവിത വഴികൾ യുവതലമുറകൾക്കു പ്രേരണയേകു ന്നതാണ്.  ..


കണ്ണൂരിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാ ക്കിയശേഷം കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ നിന്നും BE ബിരുദം കരസ്ഥമാക്കിയ ബൈജു  ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലിനോക്കു ന്നതിനിടെ  സുഹൃ ത്തുക്കളായ നാലോളം യുവാ ക്കൾക്ക് എംബിഎ പഠനത്തിനുള്ള ടിപ്‌സുകളും ട്യൂഷനും നൽകിയതാണ് വഴിത്തിരിവായത്. അവർ നാലുപേരും ഉന്നത റാങ്കിൽ വിജയം  കരസ്ഥമാക്കി. ബൈജുവിന്റെ കഴിവുമനസ്സി ലാക്കിയ  അവരുടെ കൂടെ നിർ ബന്ധത്തിനുവഴങ്ങിയാണ് ബൈജു സ്വന്തമായി ഒരു ട്യൂഷൻ സെന്റർ ആരംഭിക്കുന്നത്. ഒരു ലോകോത്തര ബിസിനസ്സ്മാനാകാനുള്ള ബൈ ജുവിന്റെ പുറപ്പാടിന്റെ പടയൊരുക്കങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു...


കേവലം 2 ലക്ഷം രൂപ മുടക്കി അദ്ദേഹമാരംഭിച്ച കോച്ചിങ് സെന്ററിൽനിന്ന് കൂടുതലാളുകളിലേക്ക് അറിവുപകരുക എന്ന ലക്ഷ്യവുമായി  2011 ൽ "BAIJU'S" എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചു.അതൊരു വലിയ കുതിപ്പായിരുന്നു. ഇന്ന് വിദേശികൾ വരെ ഇതിൽ മുതൽമുടക്കാൻ തയ്യാറായി മുന്നിട്ടുവന്നിരിക്കുന്നു എന്നതാണ് വസ്തുത.


നാലാം ക്ലാസ്സ് മുതൽ പ്ലസ് 2  വരെയുള്ള കുട്ടിക ൾക്കുള്ള കോച്ചിങ് കൂടാതെ CAT നും ഓൺലൈൻ കോച്ചിങ് നടത്തിവന്ന ബൈജു  2015 ൽ തുടക്കമിട്ട   BAIJU'S The Learning APP , സ്മാർട്ട് ഫോണുകളുടെ വരവോടെ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി അത് മാറി..


ഇന്ന് 1000 ജോലിക്കാരും 2 കോടി വിദ്യാർത്ഥികളു മായി മുന്നേറുന്ന ബൈജുവിന്റെ കമ്പനിയിൽ വിദേശ മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് മീഡിയ ഗ്രൂപ്പും കാനഡയിലെ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (CPPIB) ദീർഘകാല പാർട്ട്ണർമാരായി ജോയിൻ ചെയ്തിരിക്കുകയാണ്. . കമ്പനിയുടെ പരസ്യമോഡൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനാണ്..


കേവലം 7 വര്ഷം കൊണ്ട് ഇത്ര വലിയൊരു വിദ്യാഭ്യാസ പ്രസ്ഥാനം  കെട്ടിപ്പടുക്കുകയും അതുവഴി നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തപ്പെടുകയും ചെയ്ത ബൈജു രവീന്ദ്രൻ യുവതലമുറകൾക്ക് ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ്.