Type Here to Get Search Results !

യേശു എന്ന ആൾദൈവത്തെ ആരാധിക്കുന്നവർക്കു ചിത്രാനന്ദമയി എന്ന പുതിയ ആൾദൈവത്തെ പരിഹസിക്കാൻ അവകാശമുണ്ടോ? കുറിപ്പ്

ചിത്രാനന്ദമയി അമൃദാനന്ദമയി

യേശു  എന്ന ആൾദൈവത്തെ  ആരാധിക്കുന്നവർക്കു  ചിത്രാനന്ദമയി എന്ന പുതിയ ആൾദൈവത്തെ  പരിഹസിക്കാൻ അവകാശമുണ്ടോ? അവരുടെ മോഡൽ ആയ അമൃതാനന്ദമയി എന്ന സുധാമണിയെ കുറ്റം പറയാൻ അവകാശമുണ്ടോ? 


 അതിനു പിന്നിലെ യുക്തി എന്താണ്?

 ഒരാൾ കാലങ്ങൾക്കു മുൻപേ  ഉണ്ടായിരുന്നു എന്നു പറയുന്ന ആൾദൈവം, ഒരാൾ നമ്മുടെ സമകാലിക ആയ ആൾ ദൈവം. അതല്ലാതെ എന്താണ് വ്യത്യാസം?


 ചിത്രാനന്ദമയിക്ക് ഒരു വിശുദ്ധഗ്രന്ഥം ഇല്ലാത്തതാണ് പ്രശ്നം എങ്കിൽ അവരുടെ കാലം കഴിഞ്ഞാൽ ചിലപ്പോൾ അതൊക്കെ ഉണ്ടാകും. 


 ക്രിസ്ത്യൻ മിഷനറിമാരുടെ തന്ത്രമാണ് അമൃതാനന്ദമയി പരീക്ഷിച്ചു തുടങ്ങിയത്. ഇന്ത്യയിലെ  വിദ്യാഭ്യാസമില്ലാത്ത നല്ല ദാരിദ്ര്യമുള്ള മേഖലകളിലുള്ള ജനങ്ങളെ ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നതിനു സമാനമായി സുധാമണി വിദേശ രാജ്യങ്ങളിൽ പോയി അത്ഭുതപ്രവർത്തികൾ കാട്ടി  അവിടുത്തെ   വിദ്യാഭ്യാസമുള്ള എന്നാൽ തലയ്ക്കകത്ത് വെളിവില്ലാത്ത ജനങ്ങളെ ആണ്  സുധാമണി ലക്ഷ്യമിട്ടിരിക്കുന്നത്.


 അതുകൊണ്ടുതന്നെ ആൾദൈവം എന്ന നിലയിൽ  യേശുവിനെക്കാൾ ഒരുപടി മുമ്പിൽ ആണ് സുധാമണി എന്ന് വേണമെങ്കിൽ പറയാം. യുക്തി ബോധം ഇല്ലാത്ത ജനമെല്ലാം നൂറ്റാണ്ടിലും ഇതുപോലെ ചൂഷണങ്ങൾക്കു വിധേയരായി കൊണ്ടിരിക്കും.


 അമൃതാനന്ദമയി എന്ന ആൾദൈവത്തെ  ഒന്നു തൊടാൻ പോലും  നമ്മുടെ സർക്കാരുകൾക്ക് സാധിക്കില്ല. സാധിക്കുമായിരുന്നു അവരുടെ ആരംഭകാലത്ത്, എന്നാൽ അന്ന് ഒരു ചുക്കും ചെയ്യാതെ അവരെ വളർന്നു വാനോളം പടരാൻ അനുവദിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് പോലും  പൊതു ഇടത്തുനിന്ന് അമൃതാനന്ദമയി എന്ന ആൾദൈവത്തെ വിമർശിക്കാൻ ഇപ്പോൾ കഴിയില്ല. കാരണം എന്താ സർക്കാരും അവരുടെ കയ്യിൽ നിന്നും വാങ്ങി നക്കുന്നുണ്ട്.


 സുധാമണി വെല്ലുവിളിയായി ഇപ്പോൾ അവതരിച്ചിരിക്കുന്ന പുതിയ അമ്മ ദൈവം പ്രമുഖ അമ്മ ദൈവമായ സുധാമണിയെ  അതിജീവിച്ച്  വളർന്നു വരും എന്നൊന്നും ഞാൻ കരുതുന്നില്ല. എന്നാലും, ഏത് ഗജ ഫ്രോഡ് ആയാലും  ഇത്തിരി ഭസ്മവും പൂശി  ഒരു കാവിയോ വെള്ളയോ പുതച്ച് ഇറങ്ങിയാൽ അവരുടെ കാലിൽ വീണു കരയാൻ ഇവിടെ ജനം തയ്യാറാണ്.


 അമ്പലങ്ങളിലും പള്ളികളിലും വഴിപാടും കാണിക്കയും അർപ്പിക്കുന്നവർക്ക്  ആൾദൈവങ്ങളെ തള്ളിപ്പറയാൻ യോഗ്യത ഇല്ല എന്നത് മറ്റൊരു വസ്തുത. എന്നാൽ, ജീവിച്ചിരിക്കുന്ന ആൾ ദൈവങ്ങൾ  കണ്ണു തുറക്കാത്ത ദൈവങ്ങളെക്കാൾ അപകടകാരികളാണ്.


 ആത്മീയതയുടെയും ചാരിറ്റിയുടെ യും മറവിൽ ഇവരൊക്കെ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളും നിയമ വിരുദ്ധമായ കാര്യങ്ങളും പ്രകൃതിവിരുദ്ധമായ കാര്യങ്ങളും ഒരു കാലത്തും പുറത്തു കൊണ്ടുവരാൻ കഴിയില്ല, ഇനി പുറത്തു കൊണ്ടു വന്നാൽ തന്നെ അവരെ ഇന്ത്യയിലെ നിയമമനുസരിച്ച് ശിക്ഷിക്കാൻ നമുക്ക് കഴിയില്ല.


 കേവലം രാഷ്ട്രീയ സ്വാധീനം മാത്രമുള്ള  പാർട്ടി ഗുണ്ടകളും മറ്റും ജയിലിൽ സുഖവാസം അനുഷ്ഠിക്കുന്ന കാലത്ത്, ലോകം മുഴുവൻ വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന ഉടായിപ്പ് ആൾദൈവങ്ങൾക്ക് ഇവിടെ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കാൻ കഴിയും? ഇവിടുത്തെ നിയമങ്ങൾ ഏതൊക്കെ രീതിയിൽ തങ്ങളിലേക്ക് വരാതെ വഴിതിരിച്ചുവിടാൻ അവർക്ക് സാധിക്കും എന്ന് ചിന്തിച്ചു നോക്കുക.


 മനുഷ്യന് ദിവ്യ അത്ഭുതങ്ങളും അമാനുഷികം എന്ന്  നമ്മൾ കരുതുന്നവ ചെയ്തെന്ന് വകാശപ്പെടുന്നവരോടും ഒക്കെ എക്കാലത്തും വലിയ താല്പര്യമാണ്. പറക്കുന്ന കുതിരപ്പുറത്ത് പ്രവാചകൻ പറന്നു പോയതും ചന്ദ്രനെ പിളർത്തിയതും  ശൂന്യതയിൽനിന്ന് സത്യസായിബാബ  ആപ്പിളും ഓറഞ്ചും വിഭൂതിയും വരുത്തുന്നതും വിമർശനബുദ്ധിയോടെ കാണുന്നവർക്ക് മാത്രമാണ് ഒരു കുഴപ്പം ആയി തോന്നുക.


 അതൊക്കെ അത്ഭുതമായി മനസ്സിൽ തോന്നുന്നവർക്ക്  അവരൊക്കെ അമാനുഷിക ആൾദൈവങ്ങളും വിശുദ്ധന്മാരും ദൈവം തെരഞ്ഞെടുത്ത പ്രവാചകനും ഒക്കെ തന്നെയാണ്.


 രസകരമായ വസ്തുത എന്തെന്നാൽ, ഇതൊക്കെ സത്യമെന്ന് ധരിക്കാൻ ഇവിടെ നിയമം ഉണ്ട് എന്നതാണ്. ഒരു മതവിശ്വാസിക്ക് എന്ത് യുക്തിക്ക് നിരക്കാത്ത കാര്യവും  വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിൽ അവകാശമുണ്ട്.


 അതുകൊണ്ടുതന്നെ  ആൾ ദൈവങ്ങളെ തൽക്കാലം നമുക്ക് സഹിക്കാം.

ചിത്രാനന്ദമയി, ആയാലും യേശുദാസ് ആനന്ദമയി ആയാലും ഇതിനെയൊക്കെ ഫ്രോഡ് ആയി കാണുന്നവർക്ക് എല്ലാം ഫ്രോഡ് തന്നെ.


◾️ദിപിൻ ജയദീപ്