Type Here to Get Search Results !

വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാവുന്ന വേഗത്തിലുണ്ടാക്കാവുന്ന പലഹാരം

Cooking food

വൈകുന്നേരത്തെ ചായയ്ക്ക് ഒപ്പം കഴിക്കാൻ വേഗത്തിൽ വളരെ എളുപ്പത്തിൽ വെറും മൂന്നു ചേരുവ കൊണ്ട് ഉണ്ടാക്കുന്ന സൂപ്പർ പല ഹരാരത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. വെറും അഞ്ച് മിനിറ്റ്, കൊണ്ട് ഉണ്ടാക്കുന്ന ഇത് ആർക്കും, ചെയ്യാൻ പറ്റുന്ന ഒന്നാണ്. ചായ ഉണ്ടാക്കുന്ന സമയം, മാത്രം മതി ഈ സ്നാക്ക് ഉണ്ടാക്കാനെന്നതാണ് സമയലാഭം.


പാചകത്തിനായി ആദ്യം ബാളിൽ ഒരു മുട്ട, ഉടച്ചു ഒഴിച്ച ശേഷം വിസ്ക്ക് കൊണ്ട് നന്നായി ബീറ്റ് ചെയ്യുക. അടുത്ത് പുളി കുറഞ്ഞ തൈരാണ് എടുക്കേണ്ടത്. അരക്കപ്പ് തൈര് മുട്ടയുടെ മിക്സിലേക്ക് ഒഴിച്ച് വീണ്ടും ബീറ്റ് ചെയ്യുക. തുടർന്ന് 250 മില്ലി വരുന്ന ഒരു കപ്പ് മൈദ ഇതിൽ ഇടുക. അതിൽ ആവശ്യത്തിനു ഉപ്പും ഒരു നുള്ള് ബേക്കിംഗ്, സോഡയും ഇട്ടിട്ട് നന്നായി മിക്സാക്കണം.



ഇനി ഒരു പാൻ വെച്ച് അതിൽ ഇത് ഫ്രൈ ചെയ്യാനുള്ള, ഓയിൽ ഒഴിക്കുക. അത് ചൂടാകുമ്പോൾ ഒരു ചെറിയ സ്പൂൺ എടുത്ത് ആ എണ്ണയിൽ മുക്കി എടുക്കുക. നമ്മൾ മിക്സ് എടുക്കുമ്പോൾ സ്പൂണിൽ ഒട്ടിപിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മൈദയുടെ മിക്സിൽ നിന്ന് സ്പൂണിൽ, മിക്സ് എടുത്തു ഓയിലിൽ ഇടവിട്ടിടവിട്ട് ഒഴിക്കുക. നിങ്ങൾക്ക് ,ഇഷ്ടമുള്ള വണ്ണത്തിൽ ഇത് ഇടാം. അത് പൊന്തി വന്നാൽ തിരിച്ചിട്ട് ഫ്രൈ ചെയ്യാം. ഗോൾഡൻ കളർ ആകുമ്പോൾ പാകമായെന്ന് മനസ്സിലാക്കി കോരി എടുത്ത് ഉപയോഗിക്കാം.