Type Here to Get Search Results !

ആരോഗ്യമന്ത്രിക്കൊപ്പമുള്ളവർ കൈക്കൂലിക്കാരെന്ന് വിമർശിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്ഥലം മാറ്റി

ആരോഗ്യമന്ത്രിക്കൊപ്പമുള്ളവർ കൈക്കൂലിക്കാരെന്ന് വിമർശിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്ഥലം മാറ്റി

തട്ടിപ്പുകാരെയും കൈക്കൂലിക്കാരെയും ഇടതുപക്ഷ സർക്കാർ സംരക്ഷിക്കുന്നു എന്ന ആരോപണങ്ങൾക്കിടയിൽ വിവാദമായി ഉദ്യോഗസ്ഥൻ്റെ സ്ഥലം മാറ്റം.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനത്തിന് പിന്നാലെ സർക്കാരിനെ വിമർശിച്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെയാണ് സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാന് പകരം ചുമതല നൽകി. ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. അതേസമയം ഭരണ സൗകര്യാര്‍ത്ഥമാണ് നടപടിയെന്ന് ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു.



അട്ടപ്പാടിയിൽ റഫർ ചെയ്യാൻ മാത്രമായൊരു ആശുപത്രി
ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. .മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

അഴിമതിയും കൈക്കൂലിയും പുറത്തു പറഞ്ഞാൽ ഇതായിരിക്കും അവസ്ഥ എന്ന് മറ്റു ഉദ്യോഗസ്തരെ അറിയിക്കുകയാണ് സർക്കാർ ചെയ്യുന്നത്.തനിക്ക് പറയാനുള‌ളത് കേൾക്കാതെ അഴിമതിക്കാരനായി മുദ്രകുത്തി മാ‌റ്റിനിർത്താനാണ് നീക്കം.തന്നെ മാറ്രിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിന് സന്തോഷമേയുള‌ളുവെന്ന് പ്രഭുദാസ് അറിയിച്ചു .ഇത്രയും കാലം ഇത്തരം അവഗണനകളും മാ‌റ്റിനിർത്തലും നേരിട്ടിട്ടാണ് താൻ വന്നതെന്നും കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി പേർ കമ്മീഷൻ തട്ടിയ വിഷയങ്ങളുണ്ട് ഇത് താൻ തന്നെ പറയേണ്ടതാണെന്നും എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും അതുകൊണ്ട് ഭയമില്ലെന്നും പ്രഭുദാസ് പറഞ്ഞു.


കോടികളുടെ മുട്ടിൽ വനംകൊള്ള നടത്തിയ സംഭവത്തിൽ കുറ്റം ഏറ്റെടുത്ത് സസ്പെൻഷനിൽ പോയവരെ തിരിച്ചെടുക്കുകയും,  വനംകൊള്ള പുറത്തു കൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി പ്രതികാരം ചെയ്തത് അടുത്തിടെ വിവാദമായിരുന്നു. രണ്ടു ദിവസം മുൻപാണ് മുല്ലപ്പെരിയാർ മരംമുറി വിവാദ ഉത്തരവിൽ സസ്പെൻഷനിൽ പോയ ബന്നിച്ചൻ തോമസിനെ തിരിച്ചെടുത്തത്. സംസ്ഥാനത്ത് കൈക്കൂലി വാങ്ങാതെ രാഷ്ടീയക്കാരുടെ അഴിമതിക്കും കൊള്ളയ്ക്കും കൂട്ടുനിൽക്കാത്തവരെ പ്രതികാര നടപടി സ്വീകരിക്കുന്നത്  നാമം മാത്രമായ നല്ലവരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം നശിപ്പിക്കുമെന്ന് വിമർശനമുയരുന്നുണ്ട്.