Type Here to Get Search Results !

വ്യവസായിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങി പിടിക്കപ്പെട്ട ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്ന് 17 ലക്ഷം പിടിച്ചെടുത്തു

Kerala

മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ എ.എം.ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചൻ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. കോട്ടയത്തെ വ്യവസായിൽ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.


രാത്രി 12 മണി വരെ ഹാരിസിന്റെ ആലുവയിലെ ഫ്‌ലാറ്റിൽ പരിശോധന നീണ്ടു. ഫ്‌ലാറ്റിന്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്‌ലാറ്റിൽ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.

കൈക്കൂലി വാങ്ങുന്നവർ അതിൻ്റെ ഒരു ഭാഗം യൂണിയൻ നേതാക്കൾക്ക് നൽകുന്നതും മറ്റ് ഉദ്യോഗസ്ഥർക്കും ഷയർ നൽകുന്നതുമാണ് പതിവ്. ഇത്തരത്തിൽ നൽകിയാൽ പിടിക്കപ്പെട്ടാലും ജോലി പോകാതെ യൂണിയൻ സംരക്ഷിക്കും. എന്നാൽ ഇയാൾ ആർക്കും തന്നെ ഇത്തരത്തിൽ പങ്ക് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റുള്ള കൈക്കൂലിക്കേസ്സിൽ പിടിക്കപ്പെട്ട് സസ്പെൻഷനിലായി ഉടൻ തിരികെ കയറി പ്രൊമോഷൻ വാങ്ങുന്നത് ഇയാളുടെ കാര്യത്തിൽ നടക്കില്ല.