മലപ്പുറത്തെ പ്രമുഖ നേതാവായ അധ്യാപകനെതിരെ പരാതിയുമായി നാല് പെണ്‍കുട്ടികള്‍. മലപ്പുറം എടക്കര സിപിഎം ഏര്യാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയത്. അധ്യാപകനായ ഇയാള്‍ മോശമായി പെരുമാറിയതായി പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.
പരാതിയിന്മേല്‍ നിലമ്പൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ മജിസ്‌ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരന്‍. നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.