Type Here to Get Search Results !

മദ്യലഹരിയിൽ ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിൽ

മദ്യലഹരിയിൽ ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിൽ

കണ്ണൂർ ഏഴുമാസം ഗർഭിണിയായ യുവതിയെ മദ്യലഹരിയിൽ ഭർത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് ആക്രമിച്ചത്. പ്രമ്യയുടെ കഴുത്തിനാണ് കുത്തേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തു. ഓടി രക്ഷപെട്ട പ്രതിക്കായി ചക്കരക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.