Type Here to Get Search Results !

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ഗൃഹനാഥന്‍ വെന്തുമരിച്ചു , നാലുപേര്‍ക്ക് പരിക്ക്

Electric bike

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി, പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു*. ഉറങ്ങിക്കിടന്ന വീട്ടിലെ ഗൃഹനാഥന്‍ തീപൊള്ളലേറ്റുമരിച്ചു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം, സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്*. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് (60) സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞത്*.സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്*. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ്, ലഭിക്കുന്ന വിവരം. രാത്രി വീട്ടിനുള്ളില്‍ ഇവരുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍, അഞ്ച് പേരും ഒരേ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു*.


ചാര്‍ജിംഗിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍, കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവന്‍ തീ ആളിപ്പടരുകയുമായിരുന്നു*. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കനത്ത പുക, രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി*.കുടുംബം കിടന്നുറങ്ങിയിരുന്ന മുറിക്ക് പുറത്തായിരുന്നു സ്‌കൂട്ടര്‍ വച്ചിരുന്നതെന്നും, മുറിക്കുള്ളില്‍ നിന്നുമായിരുന്നു ചാര്‍ജ് ചെയ്തിരുന്നതെന്നം സംഭവം അന്വേഷിക്കുന്ന ഗുരുഗ്രാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് ദാഹിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്*.

ഏകദേശം ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്.* ഗുരുഗ്രാമില്‍ തന്നെയുള്ള ഒരു പെട്രോള്‍ പമ്പില്‍ ചായക്കട നടത്തുകയായിരുന്നു മരണമടഞ്ഞ സുരേഷ് സാഹു*. മക്കളായ മനോജും സരോജും അതേ ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു*. അനുജ് വിദ്യാര്‍ത്ഥിയാണ്*.