സംസ്ഥാനത്തെ സ്കൂളുകൾക്ക് മുന്നിൽ ഹെൽമെറ്റ് വേട്ടയ്ക്കിറങ്ങി കേരളാ പൊലീസ് രക്ഷിതാക്കളുടെ പോക്കറ്റടിക്കുന്നു. രക്ഷിതാക്കളുടെ ഇരുചക്ര വാഹനങ്ങൾക്ക് പിന്നിലിരുന്ന് സ്കൂളിലേക്ക് എത്തുന്ന കുട്ടികളാണ് പൊലീസിന്റെ പ്രധാന ഇരകൾ. തിരുവനന്തപുരം നഗരത്തിൽ ഏഷ്യയിൽ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളെന്ന ഖ്യാതി നേടിയ കോട്ടൺഹിൽ സ്കൂൾ, ആൺകുട്ടികളുടെ സ്കൂളായ ഗവൺമെന്റ് മോഡൽ സ്കൂൾ, പട്ടം സെന്റ് മേരീസ്, കേന്ദ്രീയ വിദ്യാലയം, സെന്റ് ജോസഫ്സ്, കാർമൽ സ്കൂൾ, ഹോളി ഏയ്ഞ്ചൽസ്, ക്രൈസ്റ്റ് നഗർ സ്കൂൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് തുടരുന്ന ഹെൽമെറ്റ് വേട്ടയിൽ നൂറുകണക്കിന് പാവപ്പെട്ട രക്ഷിതാക്കൾക്കാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് മുന്നിൽ കുട്ടികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പിങ്ക് പൊലീസ് തന്നെയാണ് ഹെൽമെറ്റ് വേട്ടയും നടത്തുന്നതെന്നതാണ് ശ്രദ്ധേയം.
കുട്ടികളെ സ്കൂളിലെത്തിക്കാൻ വരുമ്പോഴും തിരികെ വിളിച്ചുകൊണ്ടുപോകുമ്പോഴും ഒരേ ദിവസം തന്നെ പൊലീസ് പലതവണ ഫോട്ടോ എടുക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. അതേസമയം, ഇരുചക്ര വാഹനങ്ങളുടെ പിറകിലിരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്നും അതിൽ നിന്ന് കുട്ടികളെയെന്നല്ല, ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ഹെൽമെറ്റ് വേട്ട ചോദ്യം ചെയ്ത് രംഗത്തുവരുന്ന രക്ഷിതാക്കളോട് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണിതെന്നും തങ്ങൾക്ക് ടാർജറ്റ് തികയ്ക്കേണ്ടതുണ്ടെന്നുമാണ് പൊലീസുകാർ പറയുന്നത്. രാവിലെ എട്ടുമണിയോടെ സ്കൂളുകൾക്ക് മുന്നിൽ നിലയുറപ്പിക്കുന്ന പൊലീസ് സംഘം ഒരു മണിക്കൂറിനുള്ളിൽ തന്നെ ടാർജറ്റ് തികച്ച ശേഷം മടങ്ങുന്നതാണ് കാഴ്ച.

കുട്ടികളെ സ്കൂളിലാക്കി തിരികെ വീട്ടിലെത്തുന്ന രക്ഷിതാക്കൾ തങ്ങളുടെ ഫോണുകളിലേക്ക് പിഴയിടാക്കാനുള്ള മെസേജ് എത്തുമ്പോഴാണ് വിവരം അറിയുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുമായ നിരവധി പേർ ഇത്തരം നോട്ടീസ് ലഭിച്ചവരിലുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ പിഴയടക്കാനുള്ള മെസേജ് വന്നതോടെ ഇനി കുട്ടികളെ സ്കൂളിൽ വിടുന്നില്ലെന്ന് തീരുമാനമെടുത്ത ചില രക്ഷിതാക്കളുമുണ്ട്.
പൊലീസിന് പാവങ്ങളുടെ പോക്കറ്റടിക്കാനുള്ള അവസരം നൽകുന്നതിന് വേണ്ടിയാണോ സർക്കാർ സ്കൂൾ തുറന്നതെന്ന് സംശയിക്കണമെന്ന് കോട്ടൺഹിൽ സ്കൂളിന് മുന്നിലെ ഹെൽമെറ്റ് വേട്ടയ്ക്കെതിരെ ഒരു രക്ഷിതാവ് പ്രതികരിച്ചു. ”കാർ വാങ്ങി കുട്ടികളെ അതിലിരുത്തി സ്കൂളിൽ അയക്കാൻ നിവൃത്തിയില്ലാത്തവരാണ് ഞങ്ങൾ. ആകെയുള്ള സ്കൂട്ടറിലാണ് രണ്ട് കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക് വരുന്നത്. കുട്ടികളെ സ്കൂളിൽ വിട്ടിട്ടു വേണം കൂലിപ്പണിക്ക് പോകാൻ. കൂലിപ്പണിയിലൂടെ കിട്ടുന്ന കാശ് അരി മേടിക്കാൻ തന്നെ തികയുന്നില്ല. ഇതിനിടെ, ദിവസം പ്രതി പൊലീസിന് പിഴ കൂടി നൽകണമെന്നത് വല്ലാത്ത ക്രൂരതയാണ്. പാവങ്ങളുടെ പോക്കറ്റടിക്കുന്നതിലും ഭേദം പൊലീസ് കട്ടപ്പാരയെടുത്ത് കക്കാൻ പോകുന്നതാണ്.” – ആ രക്ഷിതാവ് വിലപിക്കുന്നു