പള്ളുരുത്തിയിൽ ജനറേറ്റർ ഇറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വർക്ക്ഷോപ് ഉടമയിൽനിന്ന് 1500 രൂപ നോക്കുകൂലി വാങ്ങിയ ആറ് സി.ഐ.ടി.യു തൊഴിലാളികൾ ഒളിവിൽ.
സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒളിവിൽ പോയത്. പള്ളുരുത്തിയിൽ വർക്ക്ഷോപ് നടത്തുന്ന ബാബുരാജ് ഹൈകോടതി ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ പള്ളുരുത്തി പൊലീസ് യൂനിയൻകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമീഷണറോട് സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 22നായിരുന്നു സംഭവം. തോപ്പുംപടി പൂളിൽനിന്ന് എത്തിയ തൊഴിലാളികളാണ് ക്രെയിൻ ഉപയോഗിച്ച് ജനറേറ്റർ ലോറിയിൽനിന്ന് ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടത്.