ഭക്ഷണങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. പണ്ട് പൊടിയുപ്പിനെക്കാലും നമ്മൾ ഉപയോഗിച്ചിരുന്നത് കല്ലുപ്പാണ്. ഇന്ന് വിവിധ കമ്പനികളാണ് പൊടിയുപ്പ് ഉൽപാദിക്കുന്നത്. നമ്മൾക്ക് കല്ലുപ്പ് എത്ര അവശ്യമാണോ അതുപോലെ തെങ്ങിനും മാവിനും ഏറെ പ്രാധാന്യമാണ്. നല്ലത് പോലെ തേങ്ങയുണ്ടാവാനും പൂക്കാത്ത മാവ് നല്ലത് പോലെ പൂക്കാനും സഹായിക്കുന്നതാണ്.
തെങ്ങ് കൃഷി ചെയ്യുന്നവർക്ക് അറിയാവുന്ന കാര്യമാണ് കല്ലുപ്പ് കൃഷിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇപ്പോൾ കർഷകർ ഉപ്പിനെ കൈവിട്ടു. ഉപ്പ് വിതയ്ക്കുന്നതോടെ നല്ലത് പോലെ തേങ്ങയുണ്ടാവുകയും വലിയ തേങ്ങയായി ലഭിക്കുന്നതും കാണാം. കൊപ്രയുടെ അളവ് വർധിക്കാനും, നല്ലത് പോലെ വെളിച്ചെണ്ണ ലഭിക്കാനും ഉപ്പ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
തെങ്ങിനു നല്ല വളർച്ച ലഭിക്കാനും ഉപ്പ് മൂലം സാധ്യമാവുന്നു. രണ്ട് മുതൽ രണ്ടര കിലോ കല്ലുപ്പാണ് ഒരു തെങ്ങിനു വേണ്ടി കർഷകർ ഉപയോഗിക്കാറുള്ളത്. വലിയ പരിചരണം നൽകിയില്ലെങ്കിലും തെങ് നല്ല രീതിയിൽ വളർന്നു വന്നോളും. ഫിലിപ്പിൻസിന്റെ പഠനത്തിൽ ഉപ്പ് തെങ്ങിനു കൃഷിക്കായി നൽകുമ്പോൾ 35 ശതമാനത്തോളം ഉത്പാദനം വർധിക്കുന്നതായി കണ്ടെത്തി.
വീട്ടുമുറ്റത്ത് വർഷങ്ങളായി പൂക്കാത്ത മാവ് ഉണ്ടോ. കല്ലുപ്പ് ചേർക്കുന്നതോടെ മാവ് പൂക്കുന്നത് നമുക്ക് കാണാനാകും. ഉപകാരമില്ലെന്ന് കരുതി മുറിച്ചു കളയുന്നത് മുമ്പ് ഈ വിദ്യ പ്രയോഗിച്ചു നോക്കാവുന്നതാണ്. മാവിന്റെ ചുറ്റും രണ്ട് അടി താഴ്ത്തി രണ്ട് കിലോ ഉപ്പ് ഇട്ടു കൊടുക്കാവുന്നതാണ്. ഉപ്പിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ പുകയ്ക്കുന്നതും കൂടി നല്ലതാണ്.