Type Here to Get Search Results !

ശസ്ത്രക്രിയയ്ക്ക് 20000 രൂപ കൈക്കൂലി ; തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം മേധാവിയെ വിജിലൻസ് പിടികൂടി

Kerala health minister

തൃശൂരിൽ രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ ഡോക്ടർ കെ. ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.


കാൽമുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി കൈപറ്റിയതായാണ് വിവരം. യുഡിഫ്  ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ പണിഷ്മെൻ്റ് ട്രാൻഫറിനെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന് മാസം മുൻപാണ് വകുപ്പ് മേധാവിയായി വീണ്ടും ഇതേ ആശുപത്രിയിൽ തിരിച്ചെത്തിയത്.