സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ ഇസ്ഥനം ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്‍പ്പന കര്‍ശനമായി തടയണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
പമ്പുകളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പതിവാവുകയാണ്. ഈ നടപടി സമൂഹസുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്‍കരുതെന്നാണ് നിര്‍ദേശം.
പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ കുപ്പിയിൽ വാങ്ങി മറ്റുള്ളവരെ തീ കൊളുത്തി കൊല്ലാൻ ഉപയോഗിക്കുന്നു എന്നതാണ് ഒരു കാരണമായി പറയുന്നത്. എന്നാൽ വാഹനത്തിൽ നിറച്ച ശേഷം അത് പിന്നീട് ഇത്തരത്തിൽ കുപ്പിയിലാക്കി കിമിനലുകൾക്ക് ഉപയോഗിച്ചു കൂടെ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. വാഹനം വഴിയിലായാൽ ബോട്ടിലുകളിൽ പെട്രോൾ വാങ്ങി പോകുന്നവർക്ക് ഇനി മുതൽ ഇന്ധനം നിറക്കാൻ വാഹനം പമ്പിലെത്തിക്കേണ്ടി വരും.
മനുഷ്യാവകാശപ്രവര്‍ത്തകനായ കെ.ജെ. ജോസ്പ്രകാശാണ് നിയമവിരുദ്ധമായി പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്പന തടയണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. പമ്പുകാരുടെ അളവിലെ തട്ടിപ്പ് ബോട്ടിലുകളിൽ വാങ്ങുമ്പോഴാണ് പുറത്തറിയുന്നത് ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിൽ ഇതിനു കൂട്ടുനിൽക്കുന്ന കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ മാസപ്പടിയെ കുറിച്ചും ചർച്ചയാകാൻ കാരണമാകാറുണ്ട്. കിട്ടുന്ന അളവിൽ വാങ്ങി പോകുകയല്ലാതെ വീഡിയോ തെളിവുമായി പരാതിപ്പെടാൻ ഇനിയാകില്ല, ഉദ്യോഗസ്ഥർ സ്വമേധയാ അന്വേഷിക്കുന്നതു മാത്രമാണ് പ്രതീക്ഷ. പമ്പ് ഉടമകൾ ഇതിനു കണ്ടെത്തിയ പരിഹാര മാർഗ്ഗമാണ് ഇയാളെ കൊണ്ട് ഇത്തരത്തിൽ പരാതി നൽകാൻ കാരണമെന്നും ആക്ഷേപമുണ്ട്.