Type Here to Get Search Results !

കൊല്ലത്ത് കഞ്ചാവ് ലഹരിയില്‍ യുവാക്കൾ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച ശേഷം സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു

കൊല്ലത്ത് കഞ്ചാവ് ലഹരിയില്‍ യുവാക്കൾ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച ശേഷം സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു

കൊല്ലത്ത് കഞ്ചാവ് ലഹരിയില്‍ രണ്ട് യുവാക്കള്‍ വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരെ മര്‍ദ്ദിച്ചതായി പരാതി. ചൊവ്വാഴ്ച അഞ്ചാലും മൂടുവെച്ചാണ് സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അജിമോളെ മയക്കുമരുന്ന് ലഹരിയില്‍ മര്‍ദ്ദിച്ചതായി പരാതി. ഇവരുടെ യൂണിഫോമില്‍ പിടിച്ചു വലിക്കുകയും സ്റ്റേഷനിലെ ഉപകരണങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തു.


ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജങ്ഷനിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണവുമായി ബന്ധപ്പെട്ട് തൃക്കരുവ പ്രാക്കുളം തണലിടം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശക്തികുളങ്ങര കന്നിമേല്‍ചേരി അയനിയില്‍വീട്ടില്‍ സൂരജ് (23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളിമഠത്തില്‍ ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയോടെ ശരത്തും സൂരജും സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജിയുടെ കാറില്‍ ഇടിച്ചു. ഇത് ചോദ്യംചെയ്ത അജിയെ യുവാക്കള്‍ സംഘംചേര്‍ന്നു മര്‍ദ്ദിക്കുകയും ഹെല്‍മറ്റ് ഉപയോഗിച്ച് തല അടിച്ചുപൊട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ ബൈക്ക് മുന്നോട്ടെടുത്തപ്പോള്‍ തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലില്‍ ഇടിച്ചു. ഇതോടെ സംഘര്‍ഷത്തിലേക്ക് എത്തുകയും ഒട്ടേറെപ്പേര്‍ക്ക് യുവാക്കളുടെ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു. 

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി യുവാക്കളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിയ യുവാക്കള്‍ അവിടെയും അക്രമം കാട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന അജിമോളുടെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. സ്‌റ്റേഷനില ഉപകരണങ്ങളും തകര്‍ത്തു. അയ്യായിരത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.