തിരുവനന്തപുരം പോത്തൻകോട് കല്ലൂരില്‍ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയിലുമായെത്തിയ പത്തുപേരടങ്ങുന്ന സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുണ്ടാസംഘത്തെ കണ്ട് ഭയന്ന് വീട്ടിൽ ഓടി കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്. സംഘം സുധീഷിന്റെ കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു കേസെടുത്ത് അന്വേഷണം തുടങ്ങി.പോലീസിന് നാണക്കേടുണ്ടാകാതിരിക്കാൻ പ്രതികൾ ഉടൻ കീഴടങ്ങിയേക്കും.