Type Here to Get Search Results !

സമൂഹത്തിൽ വർഗ്ഗീയ വിദ്വാഷവും , ചേരിതിരിവും വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ നിർമ്മിക്കുന്നവർക്കും, സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്കുമെതിരെ കർശന നടപടി

സമൂഹത്തിൽ വർഗ്ഗീയ വിദ്വാഷവും , ചേരിതിരിവും വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ നിർമ്മിക്കുന്നവർക്കും, സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്കുമെതിരെ കർശന നടപടി

നവമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഇടപെടല്‍, നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്, എതിരെ നിയമ നടപടികള്‍ സ്വീകരിക്കും. സമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്, ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് എതിരെയും കര്‍ശന, നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്, ചെയ്ത കുറിപ്പില്‍ കേരള പൊലീസ് വ്യക്തമാന്നു.


ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകങ്ങളുടെ, പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ്, ഉണ്ടാക്കുന്നതുമായ തരത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ, ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്, പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു. ബി ജെ പി നേതാവ് രണ്ജിത്ത്, വധത്തില്‍ അറസ്റ്റിലായവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും എഡിജിപി സ്ഥിരീകരിച്ചു. ഇരു കൊലപാതകങ്ങളിലും, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും കസ്റ്റഡിയില്‍ ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആ തേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമായുള്ള നിരോധനാജ്ഞ ആലപ്പുഴയില്‍ തുടരുകയാണ്.അതേസമയം, കേരളത്തെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്, ശേഷം നാല് ദിവസം പിന്നിടുമ്പോഴും കൃത്യം നിര്‍വഹിച്ച പ്രതികളിലേക്ക് എത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സംസ്ഥാന വ്യാപകമായി, തിരച്ചില്‍ തുടരുമ്പോഴും ഇരു കൊലപാതകങ്ങളിലും, നേരിട്ട് പങ്കാളിത്തമുള്ളവരെ കണ്ടെത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ സമയം ഷാന്റെയും രണ്‍ജിത്തിന്റെയും കൊലപാതകങ്ങള്‍ക്ക്, പിന്നില്‍ ഉന്നതതല ഗൂഢാലോചനയും, ആസൂത്രണവും നടന്നിട്ടുണ്ടെന്ന് എഡിജിപി സ്ഥിരീകരിക്കുന്നു.