Type Here to Get Search Results !

രാഷ്ടീയ കൊലപാതകം നടന്നാൽ കൊലയാളികളുടെ പാർട്ടിയിലെ സംസ്ഥാന അദ്ധ്യക്ഷനെ അറസ്റ്റു ചെയ്യണം ; ദിപിൻ ജയദീപ്

Sdpi bjp RSS cpm Inc iyc cpi dyfi sfi yuvamorcha

പാർട്ടികളുടെ  സംസ്ഥാന  സെക്രട്ടറിക്ക് പോലും സുരക്ഷിതമല്ലാത്ത നാടായി  കേരളം മാറിയിരിക്കുന്നു...


സാധാരണക്കാരുടെ കാര്യം പിന്നെ പറയാൻ  ഉണ്ടോ? അങ്ങോട്ടുമിങ്ങോട്ടും കത്തി കൊണ്ട് കളിച്ച് രണ്ടു ജീവനാണ് 12 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത്... 

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനും , ബിജെപി ഓ ബി സി മോർച്ച നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും ആയിരുന്ന രഞ്ജിത്തും ആണ്  കൊല്ലപ്പെട്ടത്. രണ്ടുപേരും സംസ്ഥാന സെക്രട്ടറിമാർ. രണ്ടുപേരും അക്രമം ഗുണ്ടായിസം തുടങ്ങിയവയിലൊന്നും പങ്കെടുത്ത പശ്ചാത്തലം ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ. 


കൊന്നത് ആരാണ്? മരിച്ചത് ആരാണ്? എന്നത് നോക്കി മാത്രം  പ്രതികരിക്കേണ്ട വിഷയം അല്ല...  സമീപ കാലത്തായി  രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യൻ  മനുഷ്യനെ കശാപ്പ് ചെയ്യുന്ന രീതി  കൂടി  വരികയാണ്.


നോട്ട്:


സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി  കൊലപാതകം നടത്തിയാൽ  അതിന്റെ സംസ്ഥാന അധ്യക്ഷനേ അറസ്റ്റ് ചെയ്യുന്ന രീതി  അവലംബിച്ചാൽ( നിയമ സാധ്യത ഉണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം )  ഇതിനൊരു ശമനം വരും എന്നാണ് ഞാൻ കരുതുന്നത്.

സേഫ് സോണിൽ ഇരുന്നുകൊണ്ട്  അണികൾ ആയ കുട്ടികുരങ്ങന്മാരെ കൊണ്ട്  ചുടു ചോറു വാരിപ്പിക്കുന്ന നേതാക്കൾക്ക് പൊള്ളുമ്പോൾ ഇതൊക്കെ അവസാനിപ്പിച്ചു കൊള്ളും.


കൊലപാതകങ്ങൾ നടത്തുന്ന കൈകൾ വരെ മാത്രമേ അന്വേഷണങ്ങൾ എത്താറുള്ളൂ അതിന്റെ തലച്ചോറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ നമ്മുടെ പോലീസിന് കഴിയാറില്ല. കണ്ടെത്താൻ പോലീസിന് കഴിയാത്തത് കൊണ്ടല്ല അന്വേഷണം ആ വഴിക്ക് നീക്കാൻ കഴിയാത്ത വിധം രാഷ്ട്രീയ- ഭരണ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥർക്കു മീതെ നിലനിൽക്കുന്നതുകൊണ്ടാണ്. 


അതിദാരുണമായി ആലപ്പുഴയിൽ കൊല്ലപ്പെട്ട  എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി  ഷാനിനും  ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനും  ആദരാഞ്ജലികൾ🌹