സാമ്പത്തികസ്ഥിതി ദയനീയമാകുമ്പോൾ കടബാധ്യതയിൽ മുങ്ങി സംസ്ഥാനം. 2021 ഏപ്രിൽ മുതലുള്ള അഞ്ചുമാസത്തിനിടെ കേരളം കടമെടുത്തത് 28850.47 കോടി രൂപയാണ്. പ്രതിദിനം ശരാശരി 192.33 കോടി രൂപ കടമെടുക്കുന്നുവെന്ന് സാരം. മലയാളിയുടെ ആളോഹരി കടബാധ്യതയും സംസ്ഥാനത്തിെൻറ പൊതുകടവും കുതിച്ചുയർന്നിരിക്കുകയാണെന്ന് ധനകാര്യ ഇൻഫർമേഷൻ വകുപ്പിെൻറ ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മലയാളിയുടെ ആളോഹരി കടബാധ്യത 95225.29 രൂപയായി ഉയർന്നു.
അഞ്ചര വർഷത്തിനിടെ 196 ശതമാനത്തിെൻറ വർധനയാണുണ്ടായത്. 2021 മാർച്ചിലെ കണക്കുകൾ പ്രകാരം 55778.34 രൂപയായിരുന്നു ആളോഹരി കടബാധ്യത. എന്നാൽ, അഞ്ചര മാസംകൊണ്ട് 71 ശതമാനത്തിെൻറ വർധനയുണ്ടായി. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ആളോഹരി കടബാധ്യത 32129.23 ആയിരുന്നു.
2021 മാർച്ചിൽ 1,94188.46 കോടിയായിരുന്ന പൊതുകടം ആഗസ്റ്റ് ആയപ്പോൾ 33,15,117,31 രൂപയായി വർധിച്ചു. 2016 മാർച്ചിൽ കടബാധ്യത 1,57,370 കോടി രൂപയായിരുന്നുവെന്നും കൊച്ചിയിലെ പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ അധികൃതർ വ്യക്തമാക്കി.
2021 മേയ് 31നുശേഷം ധനകാര്യ വകുപ്പ് മുഖേന എടുത്ത വായ്പകൾ, കടപ്പത്രങ്ങൾ, എൻ.എസ്.എസ്.എഫ് വഴിയുള്ള വായ്പകൾ, എൻ.സി.ഡി.സി വഴിയുള്ള ധനസഹായം, ഹ്രസ്വകാല വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകൾ എന്നിവയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കടപ്പത്രങ്ങൾ വഴി 17,500 കോടി രൂപയും എൻ.എസ്.എസ്.എഫ് വഴി 2492.22 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്.
ഈ സാമ്പത്തികാവസ്ഥയിൽ നിന്നാണ് വിവിധ മേഖലകൾക്ക് സർക്കാർ ധനസഹായം അനുവദിക്കുന്നതും. ഒന്നാം പിണറായി സർക്കാറിെൻറ കാലംമുതൽ ഇതുവരെ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ 1519.34 കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. 2003 മുതൽ 2021-22 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ കുടുംബശ്രീ യൂനിറ്റുകൾക്ക് 1808.73 കോടിയും അനുവദിച്ചിട്ടുണ്ട്. 2003 മുതൽ 2015-2016 വരെ കാലയളവിൽ സർക്കാറുകൾ 633.83 കോടി രൂപയായിരുന്നു കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് നൽകിയത്.2021 ഏപ്രിൽ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ എടുത്ത കടം (തുക കോടിയിൽ) ആഭ്യന്തര വായ്പ 12198.03 കേന്ദ്ര വായ്പ 126.61ചെറുനിക്ഷേപം, പി.എഫ് 16525.83 ആകെ 28850.47
സോഷ്യൽ മീഡിയയിൽ വൈറലായ യുവാവിൻ്റെ കുറിപ്പിൻ്റെ ഉള്ളടക്കം ചുരുക്കത്തിൽ
സംസ്ഥാനം കടത്തിൽ മുങ്ങുമ്പോഴും പിൻവാതിൽ നിയമനങ്ങൾ പൊടിപൊടിക്കുകയാണ്.നിയമനം ലഭിക്കുന്ന പാർട്ടി അണികൾക്ക് എങ്ങനെ ശമ്പളം നൽകും എന്നതിന് മറുപടിയില്ല. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഉദ്യോഗസ്ഥർ പാർട്ടിയുടെ ചെൽപ്പടിക്ക് നിൽക്കാത്തതിനാൽ കെഎഎസ് ലൂടെ മലയാളികളെ ഉദ്യോഗ തലപ്പത്തെത്തിക്കുന്ന കാര്യത്തിൽ പാർട്ടി വിജയിച്ചു. എന്നാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളം ഇവർക്ക് നൽകാൻ തീരുമാനിച്ചതിൽ ഐഎഎസ് ഐപിഎസ് സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.
കോവിഡിൻ്റെ മറവിൽ വിദേശ ഓൺലൈൻ കമ്പനികളുമായി കരാറിലേർപ്പെട്ടത് പാർട്ടിക്ക് നേട്ടമുണ്ടാക്കി എന്ന് വിലയിരുത്തപ്പെടുന്നു. ഓൺലൈനിൽ ആവശ്യക്കാരേറെയുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ അടച്ചിട്ട് സാധാരണ മലയാളിയെ കൊണ്ട് വരെ ഓൺലൈനിൽ സാധനങ്ങൾ വാങ്ങാൻ പഠിപ്പിച്ചു.എല്ലാവരുടെ വീട്ടിലും ഫോണും സൗജന്യഇൻ്റർനെറ്റും നൽകി ഇതിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം.
കോവിഡ് വ്യാപനം കുറഞ്ഞാൽ അന്യസംസ്ഥാന തൊഴിലാളികളെ പരമാവധി കേരളത്തിലെത്തിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പാർട്ടി നിയന്ത്രണത്തിൽ ഇത്തരത്തിൽ എത്തുന്നരിൽ കോൺട്രാക്ടർ തൊഴിലുടമകൾ എന്നിവരിൽ നിന്ന് ആളൊന്നിന് നൂറും ,ഇരുന്നൂറും കമ്മീഷൻ ഈടാക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസം നേടിയവർ രാഷ്ടീയത്തിൽ ഇടപെടുന്നതും അഭിപ്രയം പറയുന്നതും തടയുന്നതിനായി അവർ തൊഴിൽ തേടി അന്യനാട്ടിലേക്ക് പോകുന്ന അവസ്ഥയുണ്ടാക്കും.കേരളത്തിൽ നിന്ന് ഇത്രയധികം പ്രവാസികൾ ഉണ്ടായതും സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ അനുവധിക്കാത്തതിൻ്റെ കാരണവും ഇതുതന്നെയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരും ,നല്ല തൊഴിലുള്ളവരും ,വ്യവസായികളും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വോട്ട് ചെയ്യില്ലെന്ന വിലയിരുത്തലാണ് ഇതിനു പിന്നിൽ. ഇതൊഴിവാക്കാൻ കാമ്പസ്സുകളിൽ ലഹരിയെത്തുന്നുണ്ട് ഇടതുപക്ഷ സംഘടനാ ആശയത്തോട് യോജിക്കാത്ത പഠിപ്പിസ്റ്റുകളെ മയക്കുമരുന്നിനടിമയാക്കും.സർക്കാർ തൊഴിൽ അവസരങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് കൂടുതൽ അവസരം ഇതിലൂടെ ലഭിക്കും.
പിൻവാതിൽ നിയമനം നൽകിയ പലരെയും ഉദ്യോഗസ്ഥ യൂണിയൻ നേതാക്കളാക്കിയിട്ടുണ്ട്. ഭരണം നഷ്ടപ്പെട്ടാലും ഒരു പാർട്ടി സമാന്തര സർക്കാർ എന്ന ലക്ഷ്യം വിജയിച്ചു. മതസൗഹാർദം പറയുന്ന കേരളത്തിൽ വർഗ്ഗീയത ചർച്ചാ വിഷയമാകുന്ന സംഭവങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ച് ഇതിൻ്റെ മറവിൽ അഴിമതി നടത്താൻ എളുപ്പമാണ്.അഴിമതി പുറത്തായാൽ കുറ്റം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെയും തയ്യാറാക്കി വച്ചിട്ടുണ്ട്. വാർത്തയാകുന്ന യുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്താൽ മാധ്യമങ്ങളുടെയും പൊതുജനത്തിൻ്റെയും വായടയ്ക്കാം. തട്ടിക്കുന്ന തുക തിരിച്ചുപിടിക്കാതെയും ഉദ്യോഗസ്ഥരെ സംരക്ഷിച്ചും സംസ്ഥാനം തകരുമ്പോൾ സഹകരണ ബാങ്കുകളിൽ മയക്കുമരുന്ന് മാഫിയയുടെ ഉൾപ്പെടെയുള്ള കാശ് പാർട്ടി ഫണ്ടായി കുമിഞ്ഞുകൂടുകയാണ്.
നാട്ടിൽ ഒരു തൊഴിലും ചെയ്യാതെ നടക്കുന്ന സൈബർ പോരാളികൾക്ക് എവിടെ നിന്ന് പണവും വരുമാനം വരുന്നു എന്ന് യുവാക്കൾ അന്വേഷിക്കുമ്പോൾ സർക്കാർ വകുപ്പിൽ താൽക്കാലിക ജീവനക്കാരാരൻ ജോലിക്കു പോകാതെ ശമ്പളം.ആനുകൂല്യങ്ങളും സംരക്ഷണവും നീതിയും ലഭ്യമാകണമെങ്കിൽ , തൊഴിൽ വേണമെങ്കിൽ പാർട്ടിയിൽ ചേരണം എന്ന പ്രചരണം പാർട്ടിയിലേയ്ക്ക് യുവാക്കളുടെ ഒഴുക്ക് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. അനുസരിക്കാത്തവരെ പരമാവധി സ്ഥലം മാറ്റിയും ദ്രോഹിച്ചും ,സഹായിച്ചും ,അനുനയിപ്പിച്ചും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ ഉദ്യോഗസ്ഥരെയും പാർട്ടി അനുഭാവികളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതു വിജയിച്ചാൽ പിന്നൊരിക്കലും പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും പോലെ പാർട്ടി തകരില്ല എന്ന ബുദ്ധിജീവികളുടെ കണ്ടെത്തൽ വിജയിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണണം.
ദിവസവും കേരളത്തിൽ നടക്കുന്ന ആത്മഹത്യകൾ ചർച്ചകളാകുന്നില്ല ഇതിൻ്റെയൊക്കെ യഥാർത്ഥ കാരണങ്ങളല്ല പോലീസ് പുറത്തു വിടുന്നത്. മിക്ക കുടുംബങ്ങളും തകരുന്നതിന് കാരണം ബിവറേജസിലെ മദ്യമാണ്.ബിവറേജസ്സിൽ ക്വാളിറ്റി യില്ലാത്ത സ്പിരിറ്റു പയോഗിച്ച് നിർമ്മിക്കുന്ന വില കുറഞ്ഞ മദ്യം എത്തുന്നു എന്നും ഇത് കുടിക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ ആത്മഹത്യ അക്രമവാസന കൂടുന്നു എന്നും മദ്യപാനികളുടെ സംഘടന ആവശ്യപ്പെട്ടിട്ടും അന്വേഷണമില്ല. ലോട്ടറിയിൽ സമ്മാന തട്ടിപ്പുണ്ടോ എന്നതിലും അന്വേഷണമില്ല. നീതി തേടി സാധാരണക്കാർ പോലീസിൽ പോകാൻ മടിക്കുന്നു കാശുള്ളവർ കോടതിയെ സമീപിച്ച് നീതി നേടിയെടുക്കുന്നു. പബ്ളി പ്രോസിക്യൂട്ടർമാരെ തീരുമാനിക്കുന്ന ഇവരുടെ അടുത്ത ലക്ഷ്യം കോടതിയെ എങ്ങനെ വരിധിക്കാക്കാം മജിസ്ട്രേറ്റിനെ എങ്ങനെ നിയമിക്കാം എന്നതായിരിക്കും അത് കൂടിയാകുമ്പോൾ നിഷ്പക്ഷ മലയാളിയുടെ കാര്യം സ്വാഹ.....