സഹോദരിയുടെ വിവാഹത്തിന് അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കെ, സഹോദരന്‍ ജീവനൊടുക്കി. വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മനോവിഷമത്തിലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്.
വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു.
യുവാവിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ...
തൊഴിലാളി പാർട്ടി കാരണം ഒരു തൊഴിലില്ലായ്മയുടെ രക്തസാക്ഷി കൂടെ...
ദാരിദ്രവാസികൾ ഉണ്ടെങ്കിലെ പാർട്ടിയ്ക്ക് വോട്ട് കിട്ടുകയുള്ളു എന്ന ചില രാഷ്ടീയ പാർട്ടി ബുദ്ധിജീവികളുടെ കണ്ടെത്തലാണ് കേരളത്തിൻ്റെ ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. പഠിപ്പും അറിവുമുള്ളവർ പ്രതികരിക്കാതിരിക്കാൻ അവരെ നാട്ടിൽ തൊഴിൽ ചെയ്യാനനുവദിക്കാതെ പ്രവാസികളാക്കി ആ കാശിൽ സുഖിച്ചവർ ഇന്നവരെ കൈവിട്ടു. ടാക്ടറിനെതിരെ വെട്ടിനിരത്തൽ നടത്തി കൃഷി ഉൾപ്പെടെ എല്ലാ വ്യവസായങ്ങളെയും തകർത്ത് പുതിയ സംരഭങ്ങൾ തകർത്ത ഇക്കൂട്ടർ ഇപ്പോൾ ചെറുകിട വ്യാപാരികളെ തകർത്ത് കമ്മീഷൻ വാങ്ങാൻ വിദേശ ഓൺലൈൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ്. പിഎസ്സ്സിയെ അട്ടിമറിച്ച് വേണ്ടപ്പെട്ടവർക്ക് ജോലി നൽകാൻ പിൻവാതിൽ നിയമനം തുടങ്ങിയതോടെ യുവാക്കളുടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.തലയൊന്നിന് നൂറും ഇരുന്നൂറും കോൺട്രാക്ടർമാരിൽ നിന്ന് കമ്മീഷൻ വാങ്ങി അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കി കൂലിപ്പണിക്കാരെയും തകർക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കുമറിയാം . യുവാക്കളെ ലഹരിക്കടിമയാക്കി പ്രതികരണ ശേഷി നഷ്ടപ്പെടുത്തി അവരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇവർ ബാറുകളും കള്ള് ഷാപ്പുകളും തുടങ്ങാൻ കാണിക്കുന്ന ആവേശം യുവാക്കൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങുന്നവരെ തകർക്കാൻ ശ്രമിക്കാതിരുന്നാൽ ഇത്തരം ആത്മഹത്യകൾ ഒരു പരിഥി വരെ ഒഴിവാക്കാമായിരുന്നു. സ്വന്തം ജനങ്ങളുടെ വിവരങ്ങൾ വിദേശ ഏജൻസിക്ക് വിറ്റ ,കുടുക്ക പൊട്ടിച്ച് കുട്ടികൾ നൽകിയ ദുരിതാശ്വാസ ഫണ്ടിൽ കയ്യിട്ടുവാരിയ ,അഴിമതിയും തട്ടിപ്പും പുറത്തു വരുമ്പോൾ കൂടെ നിൽക്കുന്നവനെ തന്നെ കൊന്നിട്ട് അതിൻ്റെ പേരിൽ കോടികൾ പിരിച്ചു പുട്ടടിക്കുന്ന ,പാവങ്ങളുടെ ആശ്രയമായ സഹകര ബാങ്കുകളെ തട്ടിപ്പിൻ്റെ വേദിയാക്കിയ ,ദരിദ്ര കേരളത്തിൻ്റെ ട്രഷറിയിൽ വരെ കയ്യിട്ടുവാരിയ ഇവർക്കെന്ത് മനസ്സാക്ഷിയല്ലെ....