കേന്ദ്ര - സംസ്ഥാന സർകാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസർ വിജിലൻസ് പിടിയിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചെങ്കള കൃഷി ഓഫീസർ എറണാകുളം സ്വദേശി അജി പിടി ആണ് പിടിയിലായത്.
പരാതിക്കാരനിൽ നിന്നും കൈക്കൂലിയായി വാങ്ങിയ അയ്യായിരം രൂപയും പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.
സുഭിക്ഷം പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരു മാസത്തെ തുക ഓഫീസർക്ക് നൽകണം എന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും കേന്ദ്ര സർകാരിൽ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തിൽ നിന്ന് ഒരു മാസത്തെ പണമായ 7000 രൂപ നൽകണമെന്നാണ് പറഞ്ഞതെന്നും ഇതിൽ 5000 രൂപ വാങ്ങിയത് കംപ്യൂടർ വർകുകൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണെന്നുമാണ് പരാതി.
ബാക്കി 2000 രൂപ ഉടനെ എത്തിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതായും ആരോപിക്കുന്നു. പണം നൽകുന്നതിനെ പാടശേഖര സെക്രടറി എതിർത്തിരുന്നുവെന്നാണ് വിവരം.
സോഷ്യൽ മീഡിയ കുറിപ്പ് ; ദേവദാസ് കുട്ടത്ത്
കാസർകോട് ജൈവകൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതി നടപ്പാക്കുന്നതിന് കർഷകരിൽനിന്ന് 10,000 രൂപ കൈക്കൂലി ചോദിക്കുകയും. ആദ്യപടിയായി 5000 രൂപ വാങ്ങിക്കുകയും ചെയ്ത എറണാകുളം കുമ്പളം സ്വദേശി പി ടി അജി എന്ന കൃഷി ഓഫീസർ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്
ഇതുപോലെത്തെ കൃഷി ഓഫീസർമാർ നൂറുകണക്കിന് കേരളത്തിലുണ്ട് കൈക്കൂലി വാങ്ങി കൃഷിയോഗ്യമായ നിലം പോലും ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി പുരയിടം ആക്കി കൊടുക്കുന്ന വരും കൃഷിയുടെ പേരിൽ കർഷകരിൽ നിന്ന് കൈക്കൂലി വാങ്ങുന്ന വരും. എന്നാൽ പലപ്പോഴും ഇവർ വിജിലൻസിന്റെ പിടിയിൽ പെടുന്നില്ല അതല്ലെങ്കിൽ ആളുകൾ വിജിലൻസിൽ പരാതി പെടുന്നില്ല ആളുകൾക്ക് കാര്യം നടക്കാൻ വേണ്ടി കൈക്കൂലി കൊടുത്തു പോകുന്നു. ഒറ്റപ്പെട്ട ആളുകളാണ് പരാതിയുമായി വിജിലൻസിന്റെ അടുത്തെത്തുന്നത്.
കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്ന് പറയുന്നുണ്ടെങ്കിലും കൈക്കൂലി കൊടുക്കാതെ ഇതുപോലെത്തെ ഉദ്യോഗസ്ഥരിൽ നിന്ന് ആളുകൾക്ക്.കാര്യം നടക്കുമോ. എന്ന അവസ്ഥ നിലനിൽക്കുന്നു.
സർക്കാർ കണക്കിൽ ഒരു കൃഷി ഓഫീസർക്ക്. ഏകദേശം 70,000 രൂപയിൽ കൂടുതൽ ശമ്പളം ഉള്ളപ്പോഴാണ്. വീണ്ടും കർഷകരിൽ നിന്നും മറ്റും കൈക്കൂലി വാങ്ങി സുഖലോലുപരായി നടക്കുന്നത്
കൈക്കൂലി വാങ്ങി ജീവിക്കുന്ന കൃഷി ഉദ്യോഗസ്ഥരാണ് കേരളത്തിലെ കൃഷിയുടെ /കർഷകരുടെ.ശാപം ആയി മാറുന്നത്.
കൃഷി ഓഫീസർമാരും അവരുടെ കീഴിൽ വരുന്ന ജീവനക്കാരും നടത്തുന്ന അഴിമതികളും ക്രമക്കേടുകളും അതൊന്നും കണ്ടുപിടിച്ച് നടപടിയെടുക്കാൻ ഇന്ന് കേരളത്തിൽ അവരുടെ മേൽ ആഫിസർമാർ തയ്യാറല്ല കാരണം കൃഷി ഓഫീസർക്ക് ഒരു സംഘടന കൃഷി അസിസ്റ്റൻറ് മാർക്ക് മറ്റൊരു സംഘടന ഇവരെ തൊടാൻ മേലാ ഓഫിസർമാർക്ക് ഭയമാണ് അതുകൊണ്ടാണ് കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അഴിമതി വ്യാപിക്കുന്നതും
കൃഷി ഡിപ്പാർട്ട്മെൻറ് ന്. സർക്കാർ ഇട്ടിരിക്കുന്ന പേര് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നാണ് എന്നാൽ ഇതിൽ.കുറെ ഉദ്യോഗസ്ഥന്മാരുടെ ക്ഷേമം മാത്രമാണ് നടപ്പാക്കുന്നത്
കൃഷി ഓഫീസർക്ക് കൈക്കൂലി കൊടുത്ത് വിജിലൻസിനെ കൊണ്ട് പിടിപ്പിച്ച കർഷകർക്ക് അഭിനന്ദനം
ജനം ജാഗ്രതെ