Type Here to Get Search Results !

മധു എന്ന 30 കാരനായ ആദിവാസി ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചിട്ട് രണ്ടു മാസം കൂടി കഴിഞ്ഞാൽ 4 വർഷം

മധു എന്ന 30 കാരനായ ആദിവാസി ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചിട്ട് രണ്ടു മാസം കൂടി കഴിഞ്ഞാൽ  4 വർഷം

2018 ഫെബ്രുവരി 22-ന് കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ നിന്നുള്ള മധു എന്ന 30 കാരനായ ആദിവാസി ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചിട്ട് രണ്ടു മാസം കൂടി കഴിഞ്ഞാൽ  4 വർഷം തികയുന്നു. ഇതുമായി ബന്ധപ്പെട്ട് 16 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്ത ശേഷവും, കേസിൽ വാദം കേൾക്കൽ ഇനിയും ആരംഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്...


 പ്രതിപക്ഷമോ  മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനകളോ  കേരള നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു കാണുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും  കാലതാമസം നേരിടുന്നത്? പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം നടന്ന ഏറ്റവും ദാരുണമായ ഒരു കൊലപാതകം തന്നെയായിരുന്നു അത്. അതും ഒരു ദളിത് യുവാവിന്റെ,  ആൾക്കൂട്ട കൊലപാതകം.


 കുറച്ചുദിവസം മുമ്പ്  ദളിത് വിഷയവുമായി ബന്ധപ്പെട്ട ഒരു കമന്റ് ചെയ്തപ്പോൾ  മധു മരിക്കേണ്ട വന്നായിരുന്നു എന്ന രീതിയിൽ ഒരാൾ പറയുകയുണ്ടായി. മധു കൊല്ലപ്പെട്ട ആ ദിവസങ്ങളിലും ഇതേപോലെ സോഷ്യൽ മീഡിയയിൽ  അട്ടപ്പാടിയിലെ ചില കുടിയേറ്റക്കാർ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന്  ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ ചേർന്ന ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. അവർ ശക്തമായി ഇത്തരം ആരോപണങ്ങൾ ക്കെതിരെ രംഗത്തുവരികയും  ചാനൽ ചർച്ചകളിൽ അടക്കം ഇത് പറയുകയും ചെയ്തിരുന്നു.


 മധുവിന്റെ കുടുംബത്തിന് എന്തൊക്കെ സഹായം സർക്കാർ ചെയ്തു എന്നതാണ്  സർക്കാർ ന്യായീകരണ സൈബർ ചാവേറുകളുടെ മറ്റൊരു  വിചിത്രമായ വാദം. എന്തെങ്കിലും സഹായം അവർക്ക് ചെയ്തെങ്കിൽ അതൊന്നും ഔദാര്യമല്ല അവരുടെ അവകാശം തന്നെയാണ്. എന്നാൽ അതുകൊണ്ട്  കൊലയാളികൾ കൊലയാളികൾ അല്ലാതെ ആവുന്നില്ല, അവർക്കു ലഭിക്കേണ്ട ശിക്ഷ  നിർവീര്യമാക്കുന്നുമില്ല.


 അട്ടപ്പാടി ആദിവാസി മേഖലയിലേക്കുള്ള കുടിയേറ്റം  നിയന്ത്രിക്കേണ്ടത്  അത്യാവശ്യമാണെന്ന്  ചിലരെങ്കിലും മധുവിന്റെ സംഭവം നടന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ എഴുതി കണ്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗ്ഗ  ഭൂരിപക്ഷ മേഖലകളിൽ അവരുടെ ഗോത്ര ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള  അനിയന്ത്രിത കുടിയേറ്റങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ പോലും പ്രാബല്യത്തിൽ ഉണ്ട്.


 എന്നാൽ കേരളത്തിൽ  വയനാട്ടിലും അട്ടപ്പാടിയിലും ഒക്കെ  ഗോത്രവർഗ മേഖലകളിൽ  സമീപ ജില്ലകളിൽ നിന്ന് പോലും  ആളുകൾ കുടിയേറി പാർക്കുന്നു. കുടിയേറ്റം ഒരു തെറ്റല്ല, കുടിയേറ്റങ്ങൾ ഇല്ലെങ്കിൽ നമ്മുടെ നാട് പുരോഗതിയിലേക്ക് വരില്ലായിരുന്നു എന്നതും ഒരു സത്യമാണ്. എന്നാൽ ആദിവാസി മേഖലയിൽ കൊടിയേറുമ്പോൾ അവരുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിലും അവരെ ആക്രമിച്ചു ഇല്ലാതാകുന്ന രീതിയിലേക്ക് വളരുന്നത് അപകടകരമാണ്.


 പുരോഗമിച്ച സമൂഹത്തിന്റെ യാതൊരു പ്രിവിലേജും അനുഭവിക്കാതെ ജീവിക്കുന്ന ഒരു വിഭാഗമാണ് ആദിവാസികൾ. കള്ളപ്പണം വെളുപ്പിച്ച് സ്ഥലം വാങ്ങി കൂട്ടാനുള്ള ഇടങ്ങളാണ്  മലബാറിലെ ഗൾഫുകാർക്ക് വയനാടും അട്ടപ്പാടിയും ഒക്കെ. 'സഹായിച്ച് ചൂഷണം ചെയ്യുക ' എന്ന തരത്തിൽ നടക്കുന്ന മതപരിവർത്തനം മാഫിയകളുടെ  ഇടപെടലുകളും അവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.


 ഒന്നാമത്തെ ശിശുമരണങ്ങളും ആത്മഹത്യകളും  ലഹരി ഉപഭോഗം മൂലമുള്ള  അകാല മരണങ്ങളും  ആദിവാസി യുവാക്കളുടെ  എണ്ണത്തിൽ കാര്യമായ  കുറവുണ്ടാകുന്നുണ്ട്. അതിനും പുറമേ ഇത്തരം ആൾക്കൂട്ട ആക്രമണങ്ങളും മറ്റും ചൂഷണങ്ങളും കൂടിയാകുമ്പോൾ അവർ എങ്ങനെ സ്വൈര്യമായി ജീവിക്കും?


നമുക്ക് ഉത്തരേന്ത്യൻ ദലിതരുടെ കാര്യത്തിൽ മാത്രമേ  ഉൽക്കണ്ഠ ഉള്ളൂ എന്ന മട്ടിലാണ് പ്രമുഖ  ദളിത്‌ സംഘടനകളുടെ നിലപാടുകൾ. മധുവിന്റെ കേസ്സിലെ പ്രതികൾ  ഇരുപക്ഷത്തിനും  വളരെ വേണ്ടപ്പെട്ടവർ ആണെന്നാണ് കരുതുന്നത്.


ഇതിനിടെ മറ്റൊരു സംഭവം ഉണ്ടായി, മുക്കാലി ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള വി കെ ജെയിംസ് അധ്യക്ഷത വഹിച്ച  യോഗത്തിൽ കേസിലെ പ്രധാന പ്രതിയായ  'ഷംസുദ്ധീനെ' സെക്രട്ടറിയാക്കുന്നതിൽ യോഗത്തിൽ തന്നെ എതിർപ്പുണ്ടായെങ്കിലും  ശംസുദ്ദീനെ സെക്രട്ടറി ആക്കാനുള്ള നീക്കം  പാർട്ടി ഏതാണ്ട് ഉറപ്പിച്ചു.


 അപ്പോഴേക്കും മാധ്യമങ്ങൾ വഴി വിഷയം കേരളമൊട്ടാകെ പടരാൻ തുടങ്ങി, മധുവിന്റെ കാര്യത്തിൽ വലിയ  സ്നേഹം ഒന്നുമില്ലെങ്കിലും  ഭരണകക്ഷി ഒന്ന് കൊട്ടാൻ കിട്ടിയ വഴി എന്ന നിലയിൽ കോൺഗ്രസുകാരും ഇത് ഏറ്റെടുത്തു. ഒടുവിൽ  ഏരിയാ സെക്രട്ടറി സി പി ബാബു ഇടപെട്ട് പ്രശ്നം പരിഹരിച്ചു.


 കൊലക്കേസ് പ്രതി ഷംസുദ്ദീന് പകരം  പകരം യോഗ്യതയുള്ള മറ്റൊരാളെ നിയമിക്കാൻ ബാബു നിർദേശിച്ചു. യോഗത്തില് സെക്രട്ടറിയായി സി ഹരീഷിനെ തിരഞ്ഞെടുത്തു. മധുവിന്റെ മരണം സംബന്ധിച്ച കേസ് മണ്ണാർക്കാട് എസ്‌സിഎസ്‌ടി കോടതിയിൽ നിലവിലുണ്ട്. 16 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ് എന്നതും ഓർക്കുക.


 മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീന്  വളരെ വേണ്ടപ്പെട്ട വരും പ്രതിപ്പട്ടികയിൽ ഉണ്ടെന്നാണ് കേൾക്കുന്നത്.

അപ്പോൾ പിന്നെ പതിനാറ് പേരെയും സംരക്ഷിക്കേണ്ടത് ഇരുമുന്നണികളുടെയും ആവശ്യമാണല്ലൊ...


 കാലം കുറെ ചെല്ലുമ്പോൾ ഇവരെയൊക്കെ വെറുതെ വിട്ടുകൊണ്ട്  ഉത്തരവ് ഇറങ്ങും. ഏതെങ്കിലുമൊരു ദുർബലമായ ചാർജ് ഷീറ്റ് ന്റെ ബലത്തിൽ  കോടതിയിൽ നിന്ന് ഉത്തരവും വാങ്ങി  അട്ടപ്പാടിയിൽ കൂടി ഇവന്മാർ ഞെളിഞ്ഞു നടക്കും. അട്ടപ്പാടിയിലെ ആദിവാസികളുടെ ഉപ്പും ചോറും തിന്നുന്ന മാവോയിസ്റ്റുകൾക്ക്  അവരോടുള്ള നന്ദി കാണിക്കാൻ എങ്കിലും ഈ 16 പേരെ തീർക്കാം ആയിരുന്നു...


 അതിന് മാവോയിസം ഒക്കെ  ഒരു തരം സുഖവാസം അല്ലേ? സാമൂഹിക നീതിയും നിയമങ്ങളെയും പേടിക്കാതെ കാടിനുള്ളിൽ രമിച്ചു കഴിയാനുള്ള ഒരുതരം ഉടായിപ്പ്. 


◾️ദിപിൻ ജയദീപ്