Type Here to Get Search Results !

മിന്നൽ മുരളി ഒരു മികച്ച സിനിമയാണ് എന്നതിൽ സംശയമില്ല

മിന്നൽ മുരളി ഒരു മികച്ച സിനിമയാണ് എന്നതിൽ സംശയമില്ല minnal Murali tovino Thomas basil Joseph

മിന്നൽ മുരളി ഒരു മികച്ച സിനിമയാണ് എന്നതിൽ സംശയമില്ല.ഒരു സൂപ്പർ ഹീറോ കഥ എന്നതിന് പൊതുവേ മൂന്നു ഭാഗങ്ങൾ ഉണ്ട്. 

ഒന്ന് ,അയാളുടെ ഉൽപത്തി. 

രണ്ട് ,അയാളുടെ  ശക്തികൾ പൂർണതയിൽ എത്തുന്നത്. വിജയം. 

മൂന്ന്,തന്നെക്കാൾ ശക്തനായ എതിരാളിയെ തോല്പിക്കലും പടിയിറക്കവും. 

മിന്നൽ മുരളി അതിൽ ആദ്യ ഭാഗമാണ്. ഹീറോയുടെ ഉൽപത്തി. അതിൽ ഒരു വില്ലൻ ഉണ്ട് എന്നത്  ശരിയാണ് പക്ഷെ അത് ഹീറോയുടെ കഴിവുകൾ  കാണിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്.  

ഷിബു എന്ന സൈക്കോയെ വളരെ വ്യക്തമായി നമ്മളെ കാണിച്ചിട്ടുണ്ട്.  അത് മിന്നൽ മുരളി എന്തല്ല എന്നു കാണിക്കാൻ ആണ് . കാശിനു ആവശ്യം വന്നാൽ  ഉടനെ കൊള്ളയടിക്കുന്ന  ഒരു മോറൽ അല്ല മുരളിക്ക്. തന്റെ സ്വപ്നം അപഹരിച്ചവനെ തീകൂട്ടി കൊല്ലുന്നത് അല്ല  മുരളി എന്നയാൾ.  അയാൾക്ക് പറക്കാൻ കഴിവില്ല. ഒരുപാട് ശക്തി വരുമ്പോൾ  സൂപ്പർ ഹീറോ എന്തുകൊണ്ട് എളുപ്പവഴി നോക്കിയില്ല എന്നതിനുള്ള ഉത്തരം ആണ് ഇത്തരം  സ്വഭാവ വിവരണം.

മുരളിക്ക് എന്തൊക്കെ കഴിവുകൾ ഉണ്ടെന്നും ഈ ഭാഗം പറയുന്നുണ്ട്.  അയാൾക്ക് അസാമാന്യ ശാരീരിക ശക്തി ഉണ്ട്.  അസാമാന്യ വേഗത ഉണ്ട്.  ഷിബു  ലോഹങ്ങളെ നിയന്ത്രിക്കുന്നത് കാണിച്ചുകൊണ്ട് തുടങ്ങി ഒടുവിൽ ലോഹം അല്ലാതെ എന്തും  നിയന്ത്രിക്കാൻ കഴിയുന്ന ആളായി മാറുന്നുണ്ട്. അതേ കഴിവുകൾ മിന്നൽ മുരളിക്കും ഉണ്ട്. 

ഇതേ സമയം  മുരളിക്ക്  ഹാൾക്കിനെ പോലെ വലുതാകനോ മിസ്റ്റിക് നെ പോലെ രൂപം മാറാനോ  സൂപ്പർ മാനെ പോലെ പറക്കാനോ കഴിവില്ല. അയാൾക്ക് മിന്നൽ ഏറ്റെങ്കിലും മിന്നലിനെയോ കറന്റിനെയോ നിയന്ത്രിക്കാൻ കഴിവില്ല. അയണ് മാനേയോ ബാറ്റ് മാനേയോ പോലെ സാമ്പത്തിക പിന്തുണയും ഇല്ല. 

ഈ ശക്തി ദൗർബല്യങ്ങളുടെ വ്യക്തമാക്കൽ ആണ് ഈ ഭാഗത്ത് നടന്നത്. മിന്നൽ മുരളിക്ക് ഇതൊക്കെ കഴിയും. മറ്റു ചിലതൊന്നും  കഴിയില്ലായിരിക്കാം. 

അടുത്ത ഭാഗം തന്റെ കഴിവുകൾ എന്തൊക്കെ , കുറവുകൾ എന്തൊക്കെ എന്നു പൂർണമായി മനസിലാക്കിയ, ശക്തികൾക്ക് മൂർച്ച കൂട്ടിയ, കുറവുകൾ പരിഹരിക്കുകയോ ശത്രുക്കളിൽ നിന്നും മൂടി വെക്കുകയോ ചെയ്ത ഒരു  വ്യക്തിയായി ആയിരിക്കും അയാളെ നമ്മൾ കാണുക. 

മുരളിയുടെ ചോരയുടെ നിറം  ചാമ്പൽ നിറം ആകുന്നത്, ഡോക്ടർ മുരളിയെ പറ്റി മനസിലാക്കിയ അപകടം  ഷിബുവിനെ നിരീക്ഷിക്കുന്ന കാക്കകൾ,  മുരളി ആരെന്ന കാര്യം അയാൾ  നാട്ടുകാരെ അറിയിച്ചത്  ഇതെല്ലാം മുരളി നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ  ആണ്. ഈ മിന്നൽ അടിച്ച രണ്ടു പേരെ നമ്മൾ കണ്ടു. നമ്മൾ കാണാത്ത എത്രപേരെ മിന്നൽ അടിച്ചിട്ടുണ്ടാവാം?  ഒരുപക്ഷേ മൃഗങ്ങളെ? കാക്കകളെ... 

 മിന്നൽ അടിച്ചവർ സമാനരായ മറ്റുള്ളവരെ കണ്ടെത്താനും നശിപ്പിക്കാനോ ഒന്നിച്ചു നിൽക്കാനോ  ശ്രമിക്കും. മാത്രമല്ല ഒരു സൂപ്പർ ഹീറോ സിനിമയിലെ പ്രധാന വെല്ലുവിളി അടുത്ത സിനിമയിൽ  സാധാരണ കാര്യം മാത്രം ആയിരിക്കും.  

അയണ് മാൻ  സിനിമയിൽ ഒരെണ്ണമേ ഉണ്ടായിരുന്നുള്ളു. രണ്ടാമത്തെ ഭാഗത്തിൽ എത്രയോ സ്യൂട്ട് വന്നു? Avenges എലിയൻ ഷിപ്പ്  ആദ്യം ഒരെണ്ണം ആയിരുന്നു പിന്നെ എത്രെയോ എണ്ണമായി. ബാറ്റ് മൊബൈൽ ആദ്യ ഭാഗത്ത് ഒരെണ്ണം ആയിരുന്നു. വലിയ ബിൽഡ് അപ് കൊടുത്ത വണ്ടി.  അടുത്തത്തിൽ അത് കാണുന്നത്  സാധാരണ കാര്യം മാത്രമായി.  ഇൻഫിനിറ്റി  സ്റ്റോണ് ഒക്കെ ലോക്കി സീരീസിൽ വന്നപ്പോൾ പേപ്പർ വൈറ്റ് ആയി മാറി. 

മിന്നൽ മുരളി മേൽപറഞ്ഞ പ്രശ്നങ്ങളെ അടുത്ത ഭാഗങ്ങളിൽ നേരിടുന്നതിനൊപ്പം അതിൽ  സൂപ്പർ പവർ  ഉള്ളവർ  രണ്ടു പേർ മാത്രം ആയിരിക്കില്ല. മുരളി തന്റെ തരത്തിൽ ഉള്ളവരുടെ കൂടെയുള്ള ഇടപെടലുകൾ ആയിരിക്കും  കാണാൻ പോകുന്നത്. ചിലപ്പോൾ സർക്കാരിന്റെ ഏതെങ്കിലും ഏജൻസികൾ ഇവരെ പരീക്ഷണം നടത്താൻ വേണ്ടി വേട്ടയാടി എന്നും വരാം.. 

അതെങ്ങനെ ആയാലും  ഷിബു മുരളിയുടെ മാറ്റ്  ഉരച്ചു നോക്കാനുള്ള ഉരകല്ല് മാത്രമായിരുന്നു.  അയാളുടെ ശക്തിയുടെ  പാരമ്യത അടുത്ത ഭാഗത്തിൽ  ആയിരിക്കും.  ഇവിടെ  ആണ് മിന്നൽ മുരളി ഒരു  matured സൂപ്പർ ഹീറോ ആകുന്നത്. മറ്റൊരു സിനിമാറ്റിക് യൂണിവേഴ്സിലേക്ക്  മുരളി പോകുന്നു എങ്കിൽ ഈ രണ്ടാം ഭാഗം കഴിഞ്ഞായിരിക്കും എന്നു ഞാൻ വിചാരിക്കുന്നു. ഒരു യന്തിരൻ മുരളി ക്രോസ്സ് ഓവർ ഒക്കെ നടന്നാൽ നന്നായിരുന്നു പക്ഷെ  രജനീകാന്ത് മൂവിയിൽ ഒരു നായകനല്ലേ ഉള്ളു..


തനിക്ക് തോൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ  അയാളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന വില്ലൻ വരുന്നത്  ഇനിയാണ്. ഒരു ജോക്കർ പോലെയോ, താനൊസ് പോലെയോ ,കാൾ പോലെയോ കില് ഗ്രെവ് പോലെയോ  reason ചെയ്തു   നിൽക്കാൻ കഴിയാത്ത, വേറെ ലെവൽ  വില്ലൻ മുരളിയെ പരീക്ഷിക്കും.  അതിനു ശേഷം മുരളി ഉണ്ടാകുമോ എന്നത് പോലും സംശയമാണ്. തന്റെ ബ്ലഡിലെ പ്രശ്നം ആരോഗ്യത്തെ ബാധിക്കുന്നതും  അയാൾ തന്റെ അവസാനത്തിലേക്ക് നടക്കുന്നതും ഈ ഭാഗം മുതൽ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. 


ഇവിടെ ഷിബു എന്ന പാത്ര സൃഷ്ടിയെ കുറിച്ചു കൂടി പറയാതിരിക്കാൻ കഴിയില്ല. ഷിബു ഒരു നല്ല വ്യക്തി ആയിരുന്നില്ല, നല്ല കാമുകനും അല്ല. നല്ല  വെയിറ്റർ പോലും അല്ല. അയാൾ ഒരു മേഖലയിലും excel ചെയ്തതായി സിനിമയിൽ കാണിക്കുന്നില്ല. പടക്കം ഉണ്ടാക്കുന്നതിൽ പക്ഷെ അയാൾ മെച്ചമായിരുന്നു. അത്  ഷിബു കൂടി ഇരുന്നാൽ  പണി തീരും എന്ന പറച്ചിലിലും, അവസാനത്തെ അയാളുടെ   കരിമരുന്നു വർക്കിലും കാണാം. പക്ഷെ അയാൾ അതൊരു ഉപജീവനം ആക്കുന്നതായി കാണിക്കുന്നില്ല. ഷിബുവിന്  കാശ് വേണമെങ്കിൽ ഒരു ക്വാറി മൊത്തമായി ഉടച്ചു മെറ്റിൽ ആക്കി വിൽക്കാനുള്ള  സെറ്റ് അപ്പ്‌ ഉണ്ടായിരുന്നു എന്നിട്ടും അയാൾ  കടയിൽ ജോലി തുടർന്നത് എന്തിനാണ് എന്നു മനസിലായില്ല. 

ഷിബു ഒരു നല്ല സ്റ്റാക്കർ ആയിരുന്നു. എന്നാൽ ഉഷ ഒളിച്ചോടി എന്നറിഞ്ഞപ്പോൾ അയാളുടെ മുഖത്തുണ്ടായ  വികാരങ്ങളിൽ ഒന്ന്,  ആ പുഞ്ചിരി അവർ എവിടെആണെങ്കിലും സന്തോഷവതി ആണല്ലോ എന്ന  സന്തോഷം ആയിരുന്നു. അവിടെ അയാൾ ഉഷായെ പിന്തുടർന്നില്ല എന്നത്  അയാളുടെ സ്വഭാവത്തിൽ കല്ലുകടിയായി തുടരുന്നു. ഒടുവിൽ കിട്ടിയപ്പോൾ പ്രണയമായിരുന്നില്ല, കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷം ആയിരുന്നു. 

ഷിബു എന്തുതന്നെ ആയിരുന്നാലും സമൂഹം ഷിബുവിനോട്  കുറേക്കൂടി നന്നായി പെരുമാറാൻ ബാധ്യതപെട്ടിരുന്നു എന്നതിൽ  സംശയമില്ല.